HOME
DETAILS

കരിപ്പൂരില്‍ കരാര്‍ തൊഴിലാളികളുടെ പ്രവേശനപാസ് ഡിസംബര്‍ 31 വരെ നീട്ടി

  
Web Desk
July 25 2016 | 21:07 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf



കൊണ്ടോട്ടി: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസ് ലിമിറ്റഡിന് (എ.എ.ടി.എസ്.എല്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന കുളളാര്‍ കരാര്‍ തൊഴിലാളികളുടെ പ്രവേശനപാസ്  ഡിസംബര്‍ 31 വരെ വ്യോമയാന മന്ത്രാലയം നീട്ടി. ചെന്നൈയില്‍ നിന്ന് അടുത്തദിവസം പാസ് കരിപ്പൂരിലെത്തും. അതുവരെ എയര്‍പോര്‍ട്ട് അഥോറിറ്റി അനുവദിച്ച പാസില്‍ ജോലിയ്ക്ക് പ്രവേശിക്കാം.
കരിപ്പൂരില്‍  കുളളാര്‍ കരാര്‍ കമ്പനിയ്ക്ക് കീഴില്‍ 448 പേരാണ് തൊഴിലാളികളായുളളത്. എയര്‍ഇന്ത്യാ എക്‌സ്പ്രസ്, ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനങ്ങളുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികളാണ് കുളളാര്‍ കമ്പനി നിര്‍വഹിക്കുന്നത്. യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സ്, കൗണ്ടറുകളുടെ പ്രവര്‍ത്തനം, വിമാന ശുചീകരണം, ബാഗേജ് കയറ്റിറക്കുമതി തുടങ്ങിയവ നടത്തുന്നത് ഇത്തരം തൊഴിലാളികളാണ്.
ഇവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനുളള പ്രവേശനപാസ്  അനുവദിക്കുന്നത് സിവില്‍ ഏവിയേഷനാണ്. കഴിഞ്ഞ ജൂണ്‍ 30ന് പാസ് കാലാവധി അവസാനിച്ചിരുന്നു. പിന്നീട് അഥോറിറ്റി ഇടപെട്ട് താല്‍ക്കാലിക പാസ് അനുവദിക്കുകയായിരുന്നു.
ഇതിനും കഴിഞ്ഞ ആഴ്ച മുടക്കം വന്നതോടെ തൊഴിലാളികള്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാനായില്ല. ഇതോടെ ലഗേജ് ലഭിക്കാതെ യാത്രക്കാര്‍ ക്ഷുഭിതരായി. തുടര്‍ന്ന് ഇന്നലെവരെ താല്‍ക്കാലികപാസ് അനുവദിക്കുകയായിരുന്നു.
വ്യോമയാന മന്ത്രാലയത്തിന് കരിപ്പൂര്‍ പ്രശ്‌നം സംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് ഡിസംബര്‍ 31 വരെ പാസ് നീട്ടിനല്‍കിയത്.
വിമാനകമ്പനികള്‍ തന്നെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ നേരിട്ട് നിര്‍വഹിക്കണമെന്നും ഉപകരാര്‍ വഴിയുളള ജീവനക്കാരെ അനുവദിക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാട്. ഇത് സംബന്ധിച്ച് സുപ്രിംകോടതിയില്‍ കേസും നിലവിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago