ബജറ്റിലെ നികുതി വര്‍ധന വിലക്കയറ്റത്തിനിടയാക്കും: ആര്യാടന്‍ മുഹമ്മദ്
മലപ്പുറം: ഇടതു സര്‍ക്കാറിന്റെ ആദ്യ ബജറ്റിലെ നികുതി വര്‍ധന നിര്‍ദേശം വിലക്കയറ്റത്തിനിടയാക്കുമെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ധനവ് സാധാരണക്കാരുടെ മേല്‍ കനത്ത സാമ്പത്തിക ബാധ്യതയാണ് അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. ഭാഗഉടമ്പടിക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനക്കെതിരെയും വിലക്കയറ്റത്തിനെതിരെയും നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. എ.പി അനില്‍കുമാര്‍ എംഎല്‍എ, വി.വി പ്രകാശ്, വി.എ കരീം, അസീസ് ചീരാന്‍തൊടി, സി. സുകുമാരന്‍ സംസാരിച്ചു. ഡി.സി.സി പരിസരത്തു നിന്നാംരംഭിച്ച പ്രകടനത്തിന് വീക്ഷണം മുഹമ്മദ്, കെ.സി കുഞ്ഞഹമ്മദ്, പി.എ മജീദ്, സക്കീര്‍ പുല്ലാര, അഡ്വ. പത്മകുമാര്‍, ടി.കെ ശശീന്ദ്രന്‍, ടി.കെ അഷ്‌റഫ്, അജീഷ് എടാലത്ത്, അഡ്വ. ബീനാ ജോസഫ്, ഒ. രാജന്‍, ടി.പി മുഹമ്മദ്, കല്ലായി കുഞ്ഞാന്‍, പി.സി വേലായുധന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."