പരുന്തുംപാറയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം
പീരുമേട്: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറ കല്ലാര്‍ റോഡില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിന്റെ മുന്നിലെ വിജനമായ സ്ഥലത്താണ് പുലിയെ കണ്ടെന്നാണ് പറയുന്നത്.
ശനിയാഴ്ച വൈകിട്ട് 7.30 നാണ് പീരുമേട്ടില്‍ താമസക്കാരായ ട്രഷറിയിലെ ജീവനക്കാരനും കുടുംബവും യാത്ര ചെയ്ത കാറിന് മുന്നില്‍ പുലി ചാടിയെന്നും. റോഡിന്റെ അടിവാരത്ത് നിന്നും എത്തിയ പുലി പുല്‍മേട്ടിലേക്ക് ഓടി മറഞ്ഞതായുമാണ് കാറില്‍ യാത്ര ചെയ്തവര്‍ പറയുന്നത്.
കഴിഞ്ഞ നവംബറിലും പരുന്തുംപാറയില്‍ പുലിയെ കാണുകയും വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ ചിത്രം പതിഞ്ഞിരുന്നു. അവധിക്കാലമായതിനാല്‍ പരുന്തുംപാറയില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭപ്പെടുന്നത്.
രാത്രിയിലും സഞ്ചാരികള്‍ വിജനമായ സ്ഥലത്ത് അലഞ്ഞു നടക്കുന്നതും പതിവ് കാഴ്ചയാണ്. കനത്ത മൂടല്‍മഞ്ഞും ഉള്ളതിനാല്‍ പുലിയുടെ സാന്നിധ്യം സഞ്ചാരികള്‍ക്ക് ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."