സഊദിയിൽ 100 വനിതകൾ കൂടി നോട്ടറി രംഗത്തേക്ക്
റിയാദ്: സഊദിയിൽ നൂറ് വനിതകൾ കൂടി പബ്ലിക് നോട്ടറി രംഗത്തേക്ക്. നിയമ മന്ത്രി ശൈഖ് വലീദ് അൽ സമാനിയാണ് ഇവർക്ക് ഇതിനുള്ള അംഗീകാരം നൽകിയത്. അംഗീകാരം ലഭിച്ച വനിത അഭിഭാഷകർ നവംബർ ഒന്ന് മുതൽ പബ്ലിക് നോട്ടറി സ്ഥാനമേൽക്കും. മൂന്ന് മാസത്തെ പ്രത്യേക ട്രെയിനിങ് പരിപാടിയോടെയാണ് നിയമനമെന്ന് മന്ത്രാലയം അറിയിച്ചു.
ജസ്റ്റിസ് ട്രെയിനിങ് സെന്ററുമായി സഹകരിച്ചാണ് വനിതകൾക്ക് പരിശീലനം. നോട്ടറിയുമായും ഫയലുകളുകയും ബന്ധപ്പെട്ട പ്രാക്റ്റിക്കൽ ട്രെയിനിങ്ങും ഇവർക്ക് നൽകും. നിയമ, ശരീഅത്ത്, സോഷ്യോളജി, അഡ്മിനിസ്ട്രേഷൻ, ടെക്നോളജി എന്നീ മേഖലകളിൽ യോഗ്യതയുള്ള നിരവധി സ്ത്രീകളെ മന്ത്രാലയം അടുത്തിടെ നിയമിച്ചിരുന്നു. സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും അവർക്കിടയിലെ ജോലി വിപുലീകരിക്കുന്നതിനും ഈ മേഖലയിൽ വലിയ പങ്കുവഹിക്കാൻ സഹായിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് നീതിന്യായ മേഖലയിൽ സ്ത്രീകളെ നിയമിക്കുന്നത്. നേരത്തെ, യോഗ്യരായ വനിതാ ജോലിക്കാർ സ്വകാര്യ നോട്ടറി ഓഫീസുകളിൽ സേവനം ആരംഭിച്ചിരുന്നു.
സ്വകാര്യ നോട്ടറിമാർക്ക് അറ്റോർണി അധികാരങ്ങൾ നൽകാനും റദ്ദാക്കാനും കോർപ്പറേറ്റ് ചാർട്ടറുകളും പ്രോപ്പർട്ടി കൈമാറ്റങ്ങളും അറിയിക്കുകയും ചെയ്യാവുന്നതടക്കമുള്ള അധികാരങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."