മുനീറിന് താങ്ങായി ജി.വി.എച്ച്.എസ്.എസ് കുണിയ വാട്‌സ് ആപ് കൂട്ടായ്മ
കുണിയ: വാഹനാപകടത്തില്‍പ്പെട്ട് അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഓട്ടോത്തൊഴിലാളി മുനീറിന് താങ്ങായി ജി.വി.എച്ച്.എസ്.എസ് കുണിയ വാട്‌സ് ആപ് കൂട്ടായ്മ. മുനീറിന്റെ നാലു കുട്ടികളാണ് കുണിയ സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെ പഠനം നടത്തി വരുന്നത്.
കുട്ടികളിലൊരാള്‍ക്ക് കാലിനു വൈകല്യമുള്ളതിനാല്‍ മുനീര്‍ തന്റെ കുട്ടികളെ സ്‌കൂളില്‍ എത്തിച്ചിരുന്നത് സ്വന്തം ഓട്ടോയിലായിരുന്നു.
രണ്ടാഴ്ച മുമ്പ് ചിത്താരിയില്‍ വച്ചാണ് മുനീറിന് അപകടം സംഭവിച്ചത്. പാതയില്‍ കൂടി സഞ്ചരിക്കുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ മുകളില്‍നിന്നു സ്റ്റെപ്പിനി ടയര്‍ തെറിച്ചു വീണാണ് മുനീറിന്റെ ഓട്ടോ അപകടത്തില്‍ പെട്ടത്.
പരുക്കേറ്റ മുനീറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഇരുകാലുകള്‍ക്കും കൈകള്‍ക്കും ഉള്‍പ്പെടെ ശസ്ത്രക്രിയ ചെയ്യേണ്ടി വരുകയും ചെയ്തു. ഇതോടെ മുനീറിന്റെ നാലു കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥയായി.
ഈ അവസരത്തിലാണ് കുണിയ സ്‌കൂള്‍ വാട്‌സ് ആപ് കൂട്ടായ്മ പ്രശ്‌നം ഏറ്റെടുത്തത്. പൂര്‍വ വിദ്യാര്‍ഥികളും പി.ടി.എയും സ്‌കൂള്‍ അധ്യാപകരും അടങ്ങുന്നതാണ് പ്രസ്തുത ഗ്രൂപ്പ്.
മുനീറിനു വേണ്ടി സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനവും നാല് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, ഒരു വര്‍ഷം യാത്രാ ചെലവ് ഉള്‍പ്പെടെയും ഏറ്റെടുക്കുകയും ചെയ്തു.
സഹായധനത്തിന്റെ ആദ്യ ഗഡു സ്‌കൂള്‍ ഗ്രൂപ്പിനു വേണ്ടി പി.ടി.എ പ്രസിഡന്റ് കെ.എം.എ ഹമീദ് മുനീറിനു കൈമാറി.
പ്രധാനധ്യാപകന്‍ വിജയന്‍, അമീറലി, ബാലകൃഷ്ണന്‍, സുരേശന്‍, സുബ്രമണ്യന്‍, മുഹമ്മദ് കുണ്ടൂര്‍ തുടങ്ങിയവരും സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."