കല്ലടത്തൂര്‍ വലിയത്രകുളം നശിക്കുന്നു: നാശത്തിന് അധികൃതര്‍ക്കും പങ്ക്
ആനക്കര: കല്ലടത്തൂര്‍ വലിയത്രകുളം നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുന്നത് പ്രാദേശിക ഭരണകൂടം. ഏക്കര്‍ കണക്കിന് വലിപ്പുമുളള കുളം കപ്പൂര്‍ പഞ്ചായത്തില്‍ മാത്രമല്ല ജില്ലയിലെ തന്നെ പ്രധാന നീര്‍ത്തടങ്ങളില്‍ ഒന്നാണിത്. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് കുളത്തിന്റെ നാശത്തിന് കാരണമാകുന്നത്. കൃഷി ആവശ്യത്തിനു വെള്ളം ഒഴുക്കി കൊണ്ടുപോയിരുന്ന ഓവ് പിന്നീട് സമീപത്തുള്ള കുടിവെള്ള പദ്ധതിക്ക് വെള്ളം ലഭ്യമാകുന്നതിന്റെ പേരില്‍ അടച്ചിരുന്നു. ഇത് പിന്നീട് വിവാദമാകുകയും ചെയ്തു. ഈ കുളത്തിന് വെള്ളം ഒഴുകി പോകുന്ന തോടും കല്ലടത്തൂര്‍ പാടശേഖരത്തിലൂടെയാണ് കടന്നു പോകുന്നത്. കുളത്തിന്റെ നവീകരണത്തിന് ത്രിതല പഞ്ചായത്തുകള്‍ തയ്യാറായില്ല. പണ്ട് കല്ലടത്തൂര്‍ പടാശേഖരത്തേക്ക് പുഞ്ച കൃഷിക്ക് ആവശ്യമായി വെള്ളം കൊണ്ടു പോയിരുന്നത് ഈ കുളത്തില്‍നിന്നായിരുന്നു. കല്ലടത്തൂര്‍ പാടശേഖരത്തിലൂടെ കടന്നു പോകുന്ന ഈ തോടിന്റെ നവീകരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 15 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു എന്നാല്‍ യഥാസമയം പദ്ധതി നടപ്പാലാക്കാത്തതിന്റെ പേരില്‍ ഫണ്ട് പാഴായി. ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന്റെ ഭരണകാലത്ത് രണ്ട് വര്‍ഷവും എല്‍.ഡി.എഫിന്റെ ഭാരണകാലത്തു ഒരു വര്‍ഷവുമാണ് പദ്ധതി നടപ്പാലിക്കുന്നതിന് അനുവദിച്ചത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയോട് മുഖം തിരിച്ചതിനാല്‍ പദ്ധതി നടപ്പിലായില്ലെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."