HOME
DETAILS
MAL
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കൊവിഡ്
backup
October 26 2020 | 01:10 AM
മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹംതന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സെല്‍ഫ് ഐസൊലേഷനില്നിന്നുകൊണ്ട് സേവനം തുടരുമെന്നും റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണപോലെ നടക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം, താനുമായി സമ്പര്‍ക്കമുള്ളവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നാണ് വിവരം. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ നാലു ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ നേതൃത്വത്തില്‍ കൃത്യമായി നടക്കുമെന്നും അവരുമായി താന്‍ ടെലിഫോണിലൂടെയും മറ്റും ബന്ധപ്പെടുന്നുണ്ടെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."