തെക്കിബസാര്‍-ധനലക്ഷ്മി റോഡ് വണ്‍വേ ആക്കണം
കണ്ണൂര്‍: ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷനേടാന്‍ ഉപയോഗിക്കുന്ന തെക്കിബസാര്‍-ധനലക്ഷ്മി ആശുപത്രി റോഡ് ഗതാഗതക്കുരുക്കില്‍ മുറുകുന്നു. തെക്കിബസാര്‍, ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നു എളുപ്പത്തില്‍ കക്കാട്, ധനലക്ഷ്മി ആശുപത്രി ഭാഗങ്ങളിലേക്ക് എത്താവുന്ന സഹകരണ വകുപ്പ് പരിശീലന കേന്ദ്രത്തിനു മുന്നിലൂടെയുള്ള റോഡാണിത്.മുച്ചക്ര വാഹനങ്ങള്‍ക്കു മാത്രം പോകാനാവുന്ന റോഡിലൂടെയാണു കാറുകളടക്കം മിനിലോറികള്‍ പോകുന്നത്. എതിര്‍വശത്തുനിന്നു വാഹനങ്ങള്‍ വന്നാല്‍ പിന്നെ ഏതെങ്കിലും ഒരുഭാഗത്തുള്ളവര് പിറകിലേക്കു തിരിക്കുകയല്ലാതെ രക്ഷയില്ല.ഇവിടെ വണ്‍വേ സംവിധാനം കൊണ്ടുവരികയല്ലാതെ മറ്റൊരു മാര്‍ഗമില്ലാത്ത അവസ്ഥയാണ്. മിക്ക ദിവസങ്ങളിലും ഇരുഭാഗത്തു നിന്നുമായി കാറുകള്‍ ഒരേസമയം കടന്നുവരുന്നതു വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കാറുകള്‍ തമ്മില്‍ നേരിയ രീതിയില്‍ ഉരസുന്നതും യാത്രക്കാര്‍ തമ്മില്‍ വാക്ക്തര്ക്കമുണ്ടാകുന്നതും പതിവാണ്. ഈ റോഡ് വണ്‍വേ സംവിധാനം ഒരുക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികളും വഴിയാത്രികരും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."