സീറോ അവര്‍: ആദ്യദിനം കുടുങ്ങിയത് 40 പേര്
കണ്ണൂര്‍: സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ പൊലിസ് റോഡില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ബോധവല്ക്കരണവുമായുള്ള സീറോ അവര്‍ പരിപാടി തുടങ്ങി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ഹെല്‍മറ്റിടാതെ ബൈക്കോടിച്ച 40 ഓളം പേര് കുടുങ്ങി. ഇവര്‍ക്ക് ജില്ലാ പൊലിസ് ചീഫ് നിര്‍ബന്ധിത ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള നോട്ടിസും നല്കി. എന്നാല്‍ ഹെല്‍മറ്റിട്ട് വന്നവര്‍ക്ക് മധുരവും നല്കാന് പൊലിസ് മറന്നില്ല.
പരിപാടി ജില്ലാ പൊലിസ് ചീഫ് സഞ്ജയ്കുമാര്‍ ഗുരുദിന് ഉദ്ഘാടനം ചെയ്തു. ഓപറേഷന് റെയിന്‍ബോ ജില്ലാ നോഡല്‍ ഓഫിസര്‍ ടി.കെ സാഗൂല്, ഡിവൈ.എസ്.പി കെ.കെ മൊയ്തീന് കുട്ടി, ട്രാഫിക് എസ്.ഐ കെ സുധാകരന്, സിവില്‍ പൊലിസുകാരായ നിസാര്‍ രാജീവന് തുടങ്ങിയവര്‍ നോട്ടിസ് നല്‍കുന്നതിന് നേതൃത്വം നല്കി. 11 സ്റ്റുഡന്റ് പൊലിസും ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."