ഹര്‍ത്താലില്‍ നിന്നും കേരളത്തെ ആര് രക്ഷിക്കും
പൗരന്റെ മൗലികമായ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഹര്‍ത്താലെന്ന സമരമുറയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലോകത്തൊരിടത്തും കാണാത്ത ഈ സമരമുറകൊണ്ട് എന്ത് നേട്ടമാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ഒരു ദിവസത്തെ അന്നത്തിനു വേണ്ടി വെയിലും മഴയും കൊണ്ട് റോഡ് സൈയ്ഡില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ആയിരങ്ങളുണ്ട്.നിത്യചെലവിന് വേണ്ടി പകലന്തിയോളം ഓടുന്ന ഓട്ടോ തൊഴിലാളികള്‍, ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാര്‍. ഇവരുടെ മനസിലെ പ്രയാസം എ.സി റൂമുകളിലിരുന്ന് ഹര്‍ത്താലിന് ഉത്തരവിടുന്നവര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ?.
രാജ്യത്ത് ഏതൊരവകാശത്തിനും ഹര്‍ത്താലും പണിമുടക്കും നടത്തിയേ കഴിയൂ എന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ദുരിത ഫലമാണ് ഇന്നൊരു ജില്ലയിലാണെങ്കില്‍ നാളെ മറ്റൊരിടത്ത് ഹര്‍ത്താല്‍.
ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും, ഹര്‍ത്താലിനെതിരെ നിരാഹാരം നടത്തുകയും ചെയ്തവരാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഹര്‍ത്താല്‍ നടത്തിയത്.
അടുത്ത ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പായി ഇനിയെങ്കിലും ഈ വിപത്തില്‍ നിന്നും നമ്മുടെ നാടിനെ ആര്‍ക്ക് രക്ഷിക്കാന്‍ കഴിയും എന്നാണ് ചോദിക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."