HOME
DETAILS

രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് യോഗ്യം

  
backup
May 14 2017 | 23:05 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae

തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം യോഗ്യമെന്ന് ബി.സി.സി.ഐ. ജൂലൈയില്‍ ഐ.സി.സി സംഘം സ്റ്റേഡിയം സന്ദര്‍ശിച്ച് പരിശോധന നടത്തും. അടുത്ത സീസണില്‍ തന്നെ ഗ്രീന്‍ഫീല്‍ഡില്‍ രാജ്യാന്തര മത്സരം നടത്താന്‍ കഴിഞ്ഞേക്കുമെന്നും ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ സൗകര്യങ്ങള്‍ അമിതാഭ് ചൗധരിയും ബി.സി.സി.ഐ ജനറല്‍ മാനേജര്‍ (ഓപറേഷന്‍) ഡോ. എം.വി ശ്രീധറും പരിശോധിച്ചു. സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ ബി.സി.സി.ഐ സംഘം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി.
പരുക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളിലും ടെലിവിഷന്‍ സംപ്രേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളിലും ചില മാറ്റങ്ങള്‍ വരുത്താന്‍ ഡോ. എം.വി ശ്രീധര്‍ നിര്‍ദേശം നല്‍കി. പരുക്കേല്‍ക്കുന്ന താരങ്ങളെ മൈതാനത്ത് നിന്നു മെഡിക്കല്‍ റൂമില്‍ എത്തിക്കുകയും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സിലേക്കെത്തിക്കാനും നിലവിലെ സജ്ജീകരണം തടസമാണ്. ഇത് പുനക്രമീകരിക്കുന്നതിനൊപ്പം കാണികളുടെ ഇടപെടല്‍ ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കണം. തത്സമയ സംപ്രേഷണത്തിനായി കാമറകള്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ചെറിയ മാറ്റങ്ങളും വരുത്തണം. കൂടാതെ കമന്ററി ബോക്‌സിലും പുതിയ ക്രമീകരണങ്ങള്‍ നടത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
താരങ്ങളുടെ ഡ്രസിങ് റൂം, ഓഫിഷ്യല്‍സിനുള്ള സൗകര്യം, മീഡിയ റൂം, വി.ഐ.പി ലോഞ്ച്, ഗാലറിയിലെ സൗകര്യങ്ങള്‍ ഉള്‍പ്പടെ ക്രമീകരണങ്ങളില്‍ ഡോ. എം.വി ശ്രീധര്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. സ്റ്റേഡിയത്തില്‍ പുനഃക്രമീകരിക്കേണ്ട സജ്ജീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറും. സൗകര്യങ്ങളില്‍ പുനഃക്രമീകരണം നടത്തിയാലുടന്‍ ഐ.സി.സിക്ക് ബി.സി.സി.ഐ റിപോര്‍ട്ട് നല്‍കും. ജൂലൈയില്‍ ഐ.സി.സി സംഘം സ്റ്റേഡിയത്തില്‍ പരിശോധന നടത്തുമെന്ന് അമിതാഭ് ചൗധരി പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജമാണെങ്കിലും ഈ സീസണില്‍ രാജ്യാന്തര മത്സരങ്ങള്‍ ഉണ്ടാവില്ല. ഓക്ടോബറിലാണ് പുതിയ സീസണിന്റെ തുടക്കം. മൂന്ന് പരമ്പരകളാണ് നടക്കാനുള്ളത്. ഇവയില്‍ ഒരു മത്സരം തിരുവനന്തപുരത്തിന് അനുവദിക്കും. ഐ.പി.എല്‍ മത്സരങ്ങള്‍ ഗ്രീന്‍ഫീല്‍ഡില്‍ നടത്തണമോയെന്ന് തീരുമാനിക്കേണ്ടത് ഫ്രാഞ്ചൈസികളാണെന്നും ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു, കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് ഉള്‍പ്പടെയുള്ള ഭാരവാഹികളും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago