കാനാമ്പുഴയ്ക്കായി നാട് കൈകോര്‍ത്തു
കണ്ണൂര്‍: നാടൊന്നാകെ കൈകോര്‍ത്തപ്പോള്‍ പുഴയ്ക്ക് പുനര്‍ജനി. കണ്ണൂര്‍ മണ്ഡലത്തിലെ മാലിന്യവാഹിനിയായ കാനാമ്പുഴയെയാണ് ആയിരങ്ങള്‍ അണിനിരന്നജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്തത്. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പന്‍മലയില്‍ നിന്ന് തുടങ്ങി കണ്ണൂര്‍ കോര്‍പറേഷനിലെ മരക്കാര്‍കണ്ടി വഴി ഒഴുകി അറബിക്കടലിലേക്ക് ചേരുന്ന പത്ത് കിലോമീറ്റര്‍ ദൂരമാണ് ശുചീകരണത്തിലൂടെ തിരിച്ചുപിടിച്ചത്. വര്‍ഷങ്ങളോളം കൃഷിക്ക് വേണ്ടിയും ശുദ്ധജല സംഭരണിയായും ഉപയോഗിച്ചിരുന്ന പുഴ കാലക്രമത്തില്‍ നശിക്കുകയായിരുന്നു. കണ്ണൂര്‍ മണ്ഡലം വികസന സെമിനാറില്‍ നിര്‍ദേശം വന്നതോടെയാണ് കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമായ കാനാമ്പുഴയെ തിരിച്ച് പിടിക്കാന്‍ ജനങ്ങള്‍ ഒരുമിച്ചത്.
വീടുകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കിയ പുഴയെ അയ്യായിരത്തോളം വളണ്ടിയര്‍മാര്‍ അണിനിരന്ന് ഒറ്റദിവസം കൊണ്ട് പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ജില്ലാതല സംഘാടക സമിതിക്ക് പുറമെ എട്ട് പ്രാദേശിക സമിതികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടന്നത്. ഇനിമുതല്‍ ഈ കമ്മിറ്റികള്‍ ജാഗ്രതാ കമ്മിറ്റികളായി മാറും. മാസത്തില്‍ യോഗം ചേര്‍ന്ന് ഒരു ദിവസം പുഴ ശുചീകരണത്തിന് വേണ്ടി മാറ്റിവയ്ക്കും. വീടുകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും മാലിന്യം ഒഴുക്കുന്നത് തടയാന്‍ കോര്‍പറേഷന്‍ നോട്ടിസ് നല്‍കിതുടങ്ങി. പുഴ ശുചീകരണ പ്രവൃത്തി താഴെചൊവ്വയില്‍ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി.
പികെ ശ്രീമതി എം.പി, ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, മേയര്‍ ഇപി ലത, കെ.കെ നാരായണന്‍, എ. പങ്കജാക്ഷന്‍, കെ.പി സഹദേവന്‍, ടി.ഒ മോഹനന്‍, വെള്ളോറ രാജന്‍, എസ്. ഷാഹിദ, ബാബുഗോപിനാഥ് സംബന്ധിച്ചു. വികസന സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. കാനാമ്പുഴയെകുറിച്ച് ലെന്‍സ്‌ഫെഡ് തയാറാക്കിയ ഗാനങ്ങളടങ്ങിയ സിഡി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേയര്‍ ഇ.പി ലതക്ക് നല്‍കി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."