HOME
DETAILS

രാഷ്ട്രീയപാര്‍ട്ടികള്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തയാറാകണം: ഉമ്മന്‍ചാണ്ടി

  
backup
May 15, 2017 | 12:32 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-3


നിലമ്പൂര്‍: ആഹ്ലാദം അലയടിച്ച അന്തരീക്ഷത്തില്‍ കോണ്‍ഗ്രസ് കൂട്ടായ്മയില്‍ ഒരുക്കിയ സ്‌നേഹഭവനത്തിലേക്ക് ഗീതക്കും മകള്‍ക്കും ഗൃഹപ്രവേശം. ഗീതക്കും വൈകല്യം തളര്‍ത്തിയ മകള്‍ ബേബിക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്‌നേഹഭവനത്തിന്റെ താക്കോല്‍ നല്‍കിയ ചടങ്ങ് ഉത്സവമാക്കി നാട്ടുകാരും ഒത്തുകൂടി. രാഷ്ട്രീയ രംഗത്തെ നന്‍മനിറഞ്ഞ നിമിഷങ്ങള്‍ക്കാണ് കഴിഞ്ഞദിവസം പള്ളിക്കുത്ത് കരിങ്കോറമണ്ണ ഗ്രാമം സാക്ഷിയായത്.
തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണയില്‍ വിധവയായ അമ്പലക്കോട് ഗീതക്കും അംഗവൈകല്യമുള്ള മകള്‍ ബേബിക്കും ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ബേബിക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരെയും കായിക രംഗത്ത് മികവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. ചുങ്കത്തറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പരപ്പന്‍ ഹംസ അധ്യക്ഷനായി.
മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്തംഗം വല്‍സമ്മ സെബാസ്റ്റ്യന്‍, ഒ.ഐ.സി.സി പ്രതിനിധി സലാം തെന്നല സംസാരിച്ചു. ഒ.ഐ.സി.സി റിയാദ്, ഖത്തര്‍ കമ്മിറ്റിയും പള്ളിക്കുത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും ചേര്‍ന്നാണ് വീട് നിര്‍മിച്ച് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രക്ഷോഭം കത്തുന്നു, മുന്നറിയിപ്പുമായി സൈന്യം; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  11 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  11 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  11 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  11 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  11 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  11 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  11 days ago
No Image

പുതിയ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ; പൊലിസ് നീക്കം അർദ്ധരാത്രിയോടെ

Kerala
  •  11 days ago
No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  11 days ago