കോഡൂരില്‍ കുട്ടിച്ചന്തയ്ക്കു തുടക്കമായി
ചെമ്മങ്കടവ്: കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വേനലവധികാലത്തു കളിയും കാര്യവുമായി നടക്കാറുള്ള കുട്ടിച്ചന്തയ്ക്ക് ഈ വര്‍ഷവും തുടക്കമായി. ചെമ്മങ്കടവ് നെടുമ്പോക്കിനടുത്തെ അമ്മമാരുടെ സഹകരണത്തില്‍ കുട്ടികളുടെ കൂട്ടായ്മയില്‍ നടക്കുന്ന കുട്ടിച്ചന്ത ഇതു നാലാം വര്‍ഷമാണ്.
ഹാപ്പി വുമണ്‍സ് അയല്‍ക്കൂട്ടത്തിനു കീഴിലുള്ള ദോസ്ത് ബാലസഭയാണ് കുട്ടിച്ചന്ത സംഘടിപ്പിക്കുന്നത്. പ്രദേശത്തെ വീടുകളിലുണ്ടാക്കിയ ഉണ്ണിയപ്പം, നെയ്യപ്പം തുടങ്ങിയ പലഹാരങ്ങള്‍, വിവിധ അച്ചാറുകള്‍, ചായ, കപ്പയും ഇറച്ചിയും, വൈവിധ്യമാര്‍ന്ന മിഠായികള്‍, സ്‌കൂള്‍ പഠനോപകരണങ്ങള്‍ എന്നിവയെല്ലാം കുട്ടിച്ചന്തയില്‍ ലഭിക്കും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചന്തയില്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സന്ദര്‍ശകരെത്താറുണ്ട്.
കുട്ടിച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി നിര്‍വ്വഹിച്ചു. വാര്‍ഡംഗം കെ. ഹാരിഫ റഹിമാന്‍ അധ്യക്ഷയായി. വൈസ്പ്രസിഡന്റ് കെ. രമാദേവി, സ്ഥിരംസമിതി അധ്യക്ഷരായ എം.ടി ബഷീര്‍, കെ.എം സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, അംഗങ്ങളായ കെ. മുഹമ്മദലി, പരി ശിവശങ്കന്‍, സജീന മേനമണ്ണില്‍, കെ.പി. സബ്‌ന ഷാഫി, പി.കെ. ഷരീഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."