HOME
DETAILS

തെര. തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി മമതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കും

  
Web Desk
June 06 2019 | 22:06 PM

%e0%b4%a4%e0%b5%86%e0%b4%b0-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%be%e0%b4%a8

 


കൊല്‍ക്കത്ത: 2014ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കും.


കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഏതാണ്ട് രണ്ട് മണിക്കൂര്‍ നേരം നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് കിഷോര്‍ ഇതുസംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസുമായി കരാറിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല എത്ര പ്രതിരോധിച്ചിട്ടും ബംഗാളില്‍ ബി.ജെ.പി അവരുടെ നിലമെച്ചപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ തന്ത്രമെന്ന നിലയില്‍ പ്രശാന്ത് കിഷോറിനെ കൂട്ടുപിടിക്കാന്‍ തീരുമാനിച്ചത്.


ലോക്‌സഭക്കൊപ്പം നടന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ അധികാരത്തിലേറാന്‍ സഹായിച്ചതിന് പിന്നിലും പ്രശാന്ത് കിഷോറായിരുന്നു.
ബംഗാളില്‍ 42 സീറ്റുകളില്‍ 22 സീറ്റുകള്‍ മാത്രമാണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസിന് നേടാനായത്.
2014ല്‍ 32 സീറ്റുകളിലാണ് അവര്‍ വിജയിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 18 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തി. ഇത് സംസ്ഥാനത്ത് അവരുടെ വളര്‍ച്ചയെയാണ് വ്യക്തമാക്കുന്നത്.
2021ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തടയിടുകയെന്നതിനും തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്തുന്നതിനുമായിട്ടാണ് പ്രശാന്ത് കിഷോറിനെ മമത കൂട്ടുപിടിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  3 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  20 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  35 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago