HOME
DETAILS

വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരോട് നീതി കാണിക്കണമെന്ന്

  
backup
September 14 2018 | 20:09 PM

%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2

കോഴിക്കോട്: വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വനംവകുപ്പിന്റെ കോഴിക്കോട് ചാലിയം ഡിപ്പോയില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് കഴിഞ്ഞ അഞ്ചുമാസമായി വേതനം ലഭിച്ചിട്ടില്ല. 12 വര്‍ഷംവരെ സര്‍വിസുള്ളവരാണ് ഈ തൊഴിലാളികള്‍. സര്‍ക്കാര്‍ ഈ വിഭാഗം തൊഴിലാളികളുടെ വേതനം 2017 ഓഗസ്റ്റ് മുതല്‍ വര്‍ധിപ്പിച്ചിരുന്നു. വേതനം വര്‍ധിപ്പിച്ചപ്പോള്‍ തൊഴിലാളികളുടെ തൊഴില്‍ദിനങ്ങള്‍ കുറവു വരുത്തി ക്രൂരവിനോദം നടത്തി രസിക്കുകയും ഇപ്പോള്‍ തൊഴില്‍ തന്നെ നിഷേധിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. നിരവധി വര്‍ഷങ്ങളായി ഒരേ സ്ഥാനത്തിരുന്ന് അനധികൃതമായി ഡിപ്പോ ഭരണകാര്യങ്ങളില്‍ ഇടപെടുകയും സാമ്പത്തിക അഴിമതി നടത്തുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.വകുപ്പ് മന്ത്രിയും സി.സി.എഫും ഉടന്‍ ഇടപെട്ട് പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കണമെന്ന് യൂനിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 28ന് രാവിലെ മാത്തോട്ടം വനശ്രീയ്ക്ക് മുമ്പില്‍ സൂചനാ സത്യാഗ്രഹം നടത്താനും തീരുമാനിച്ചു. ജില്ലാ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍ അധ്യക്ഷനായി. പി. പ്രജിത്, ജോസ് താമരശേരി, സന്തോഷ്, പ്രശാന്ത്, എം.ടി ബാബുരാജ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago