ഉര്‍ദുഗാനെ അശ്ലീലമായി ചിത്രീകരിച്ച് ഷാര്‍ലി ഹെബ്‌ദോ കാര്‍ട്ടൂണ്‍; പ്രതിഷേധവും അന്വേഷണവും
പാരിസ്: പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ ഇസ്‌ലാം വിരുദ്ധ പ്രസ്താവന നടത്തിയതിനു പിന്നാലെ ഫ്രഞ്ചും മുസ്‌ലിം രാഷ്ട്രങ്ങളും തമ്മിലുള്ള ശീതസരമം തുടരുന്നു. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അശ്ലീലമായി ചിത്രീകരിച്ചിരിക്കുകയാണ് വിവാദ ഫ്രഞ്ച് മാഗസിനായ ഷാര്‍ലി ഹെബ്‌ദോ.
ഇതോടെ മാഗസിനെതിരേ തുര്‍ക്കി രംഗത്തുവന്നു. പ്രസിഡന്റിനെ മോശമായ രീതിയില്‍ ചിത്രീകരിച്ച മാഗസിന്‍ അവരുടെ സാംസ്‌കാരികമായ വംശീയതയും വെറുപ്പുമാണ് പ്രകടമാക്കിയതെന്ന് ഉര്‍ദുഗാന്റെ വക്താവ് ഫഹ്‌റത്തിന്‍ അല്‍ടന്‍ ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ പ്രവാചകനിന്ദ എല്ലാ മുസ്‌ലിംകളെയും നിന്ദിക്കുന്നതിനു തുല്യമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ലോകത്തെ 150 കോടി മുസ്‌ലിംകളെ അപമാനിക്കുന്നിടത്ത് അഭിപ്രായസ്വാതന്ത്ര്യം അവസാനിക്കുന്നുവെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയും പറഞ്ഞു. മലേഷ്യയും ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങളെ അപലപിച്ചു.
ഇസ്‌ലാമിനെതിരായ ആക്രമണത്തിലൂടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കുരിശുയുദ്ധം വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു. അതേസമയം, ബ്രിട്ടന്‍ ഫ്രാന്‍സിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ബംഗ്ലാദേശില്‍ ഫ്രഞ്ച് വിരുദ്ധ പ്രതിഷേധ പരിപാടി തുടരുകയാണ്. ഇന്ന് നിരവധി പേര്‍ പങ്കെടുത്ത് മഹാറാലി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."