HOME
DETAILS

പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍ പരസ്യത്തുക ധൂര്‍ത്തടിക്കുന്നു

  
backup
September 14 2018 | 23:09 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8

പുനലൂര്‍: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ഓണക്കാലത്ത് മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും പരസ്യങ്ങള്‍ നല്‍കിയതില്‍ വ്യാപകമായ അഴിമതി നടന്നതായി വീണ്ടും പരാതി. പുനലൂരിലെ മാധ്യമപ്രവര്‍ത്തകനായ വി. വിഷ്ണുദേവാണ് പരാതിക്കാരന്‍. ആര്‍.പി.എല്ലിന്റെ വാര്‍ഷിക ബജറ്റില്‍ കൊമ്മേഴ്‌സ്യല്‍ കോംപ്ലിമെന്ററി പരസ്യങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ള തുക തൊഴില്‍ വകുപ്പു മന്ത്രിയും വനംവകുപ്പു മന്ത്രിയും വീതിച്ചെടുത്തതിന്റെ വിശദ വിവരങ്ങള്‍ 'സുപ്രഭാതം' റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് 31 വരെ കമ്പനി പരസ്യ ഇനത്തില്‍ 3,11,000 രൂപയാണ് നല്‍കിയത്. ഇതില്‍ ഒരു ലക്ഷത്തി പതിനെണ്ണായിരം രൂപ തൊഴില്‍ മന്ത്രിയുടെയും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വനം മന്ത്രിയുടെയും നിര്‍ദേശം അനുസരിച്ച് നല്‍കിയതില്‍ അഴിമതി ആരോപിച്ച് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് വരെയുള്ള പരസ്യങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് പരാതിക്കാരന്‍ നല്‍കിയ കത്തിന് ആര്‍.പി.എല്ലില്‍ നല്‍കിയ മറുപടിയില്‍ കൂടുതല്‍ അഴിമതി നടന്നതായി വ്യക്തമായി.
കഴിഞ്ഞ ഏപ്രിലില്‍ സെക്രട്ടറിയേറ്റ് സര്‍വിസ് സംഘടനയുടെ പേരില്‍ 25000 രൂപാ ഓണപ്പതിപ്പിറക്കുന്നതിനായി നല്‍കിയിരുന്നു. വീണ്ടും അതേ സംഘടനയ്ക്ക് 1082018ല്‍ ഏഴായിരം രൂപാ കൂടി നല്‍കിയതില്‍ കൊടിയ അഴിമതിയാണ് നടന്നിട്ടുള്ളത്. ഫിലിം സൗണ്ട് മന്ത്‌ലി എന്ന പ്രസിദ്ധീകരണത്തിന്റെ പേരിലും 148ല്‍ വിനീതംമന്ത്‌ലി എന്ന പേരിലും കൊല്ലത്തുള്ള ഒരു വ്യക്തിക്ക് ഒന്‍പതിനായിരം രൂപയുടെ പരസ്യം നല്‍കി. ഒരു രജിസ്‌ട്രേഷനും അംഗീകാരവുമില്ലാത്ത മാസികയുടെ പേരിലാണ് ഇതനുവദിച്ചിട്ടുള്ളതെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. കൊമേഴ്‌സ്യല്‍ പരസ്യ ഇനത്തില്‍ 9.7.2018ല്‍ ഒരു പ്രമുഖ ദിനപത്രത്തിന് 32000 രൂപയുടെ പരസ്യം നല്‍കിയപ്പോള്‍ അതേപരസ്യം ഇംഗ്ലീഷ് ഭാഷാ പത്രത്തിന് 3600 രൂപക്കാണ് നല്‍കിയത്.
ഇക്കുറി നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നു. രജിസ്‌ട്രേഷന്‍ ഇല്ലാത്ത അപ്രകാശിത പ്രസിദ്ധീകരണങ്ങള്‍ക്കുമാണ് തുക അനുവദിച്ചത്. കൂടാതെ തൊഴില്‍ മന്ത്രിയുടെ മണ്ഡലത്തില്‍ ഒരു സുവനീറിനായി ഒരു ലക്ഷത്തി പതിനെണ്ണായിരം രൂപയാണ് നല്‍കിയത്. മന്ത്രി രാജുവിന്റെ മണ്ഡലത്തില്‍ പാല്‍ പരിശോധനാ ലാബിന്റെ പേരില്‍ രേഖകില്ലാതെ അഞ്ചല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് എഴുപതിനായിരം രൂപ നല്‍കിയതില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ അഴിമതി ആരോപിക്കുന്നു. പുനലൂര്‍ മണ്ഡലത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള സംഘടനകള്‍ക്കും സമ്മേളനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ മിക്കതും നിരസിച്ചപ്പോള്‍ സി.പി.ഐയുടെ ആഘോഷ പരിപാടികള്‍ക്കു തുക അനുവദിച്ചിരുന്നത് വിവാദമായിട്ടുണ്ട്.
കമ്പനിയുടെ വാര്‍ഷിക പരസ്യങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ള തുകയാണ് കോംപ്ലിമെന്ററി കൊമേഴ്‌സ്യല്‍ പരസ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. കമ്പനിയുടെ ദര്‍ഘാസ് പരസ്യങ്ങളും നിയമന പരസ്യങ്ങളും മാനേജിങ് ഡയറക്ടറുടെ നിര്‍ദേശാനുസരണം അനുവദിക്കാന്‍ കഴിയും. അന്യായമായി നല്‍കിയിട്ടുള്ള പരസ്യങ്ങളെയും സംഭാവനകളെയും കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.പി.എല്‍ ട്രേഡു യൂനിയനുകളും രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago