അങ്ങേയറ്റം അപമാനകരമായ സംഭവം: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയേയും ഇ.ഡി അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇവിടെ നടക്കുന്ന ഈ തീവെട്ടിക്കൊള്ള ജനം മനസിലാക്കുന്നുണ്ട്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ കൊള്ളക്കാരെയും കള്ളന്മാരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരെയും ചോദ്യം ചെയ്യാന്‍ പോവുകയാണ്.
കേരളീയര്‍ അപമാനം കൊണ്ട് തലതാഴ്ത്തേണ്ടി വന്നിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും ഇത്രയും ഗുരുതരമായ തെറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനി ഒന്നും വിശദീകരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം മനസിലാക്കിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഞാന്‍ ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമായിക്കൊണ്ടിരിക്കുന്നു. അഴിമതിയും കൊള്ളയുംഓരോന്നായി പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയും കൂട്ടരും ഞങ്ങളെ പരിഹസിക്കുകയായിരുന്നു. എന്നിട്ട് ഇപ്പോള്‍ എന്തുണ്ടായി.സ്വര്‍ണക്കടത്തുകേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. ഈ രണ്ട് കേസുകളും ചേര്‍ത്തു വായിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. പറഞ്ഞു.
ബംഗളൂരു ലഹരിമരുന്ന് കേസിലാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപെടലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."