പേരണ്ടൂര്‍ കനാല്‍ പരിസരത്ത് താമസിക്കുന്നത് എങ്ങിനെയെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: തേവര പേരണ്ടൂര്‍ കനലിന്റെ പരിസരത്ത് ആളുകള്‍ താമസിക്കുന്നതെങ്ങിനെയെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ്. അറവുമാലിന്യമടക്കം തള്ളി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായ കനാല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കനാലിന്റെ പരിസര പ്രദേശത്ത് മാരകമായ പകര്‍ച്ചവ്യാധികള്‍ക്കടക്കം സാധ്യത നിലനില്‍ക്കുന്നുവെന്ന് മനുഷ്യാവകാശ കമ്മിഷന്‍ വിലയിരുത്തി. തേവരയില്‍ തുടങ്ങി കനാല്‍ ചിറ്റൂര്‍ പുഴയിലാണ് അവസാനിക്കുന്നത്.
ദശീയപാതയുമായി ബന്ധപ്പെട്ട് പാലം നിര്‍മിക്കാന്‍ കലൂരില്‍ തടയണ നിര്‍മ്മിച്ചതോടെ ഒഴുക്കുനിലച്ച കനാലില്‍ വന്‍തോതിലാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്. കനാലില്‍ തള്ളുന്ന മാലിന്യച്ചാക്കുകളില്‍ നിന്ന് ചീഞ്ഞളിഞ്ഞ അറവ് മാലിന്യം പലപ്പോഴും പക്ഷികള്‍ െകാത്തി സമീപപ്രദേശങ്ങളിലെ വീടുകളില്‍ കൊണ്ടുവന്നിടാറുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. രൂക്ഷമായ മലിനീകരണത്തെ തുടര്‍ന്ന് കറുത്ത നിലയിലാണ് കനാലിലെ വെള്ളം. മഴപെയ്താല്‍ കനാല്‍ നിറഞ്ഞ് മാലിന്യം വീടുകളിലേക്ക് ഒഴുകുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.
കനാലിന്റെ മലിനീകരണ പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ലിങ്ക് റസിഡന്റ്‌സ് അസോസിയേഷന് വേണ്ടി കെ.വി പ്രകാശാണ് കമ്മിഷന് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കെ.എം.ആര്‍.എല്ലിനും കോര്‍പറേഷനും നോട്ടീസയച്ചിരുന്നു. എന്നാല്‍ കമ്മിഷന്‍ തെറ്റിദ്ധരിച്ചതാണെന്നും കെ.എം.ആര്‍.എല്ലിന് സംഭവവുമായി ബന്ധവുമില്ലെന്നും കെ.എം.ആര്‍.എല്‍ അധികൃതര്‍ കമ്മിഷനെ നേരിട്ട് ബോധിപ്പിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കനാലില്‍ തടയണ നിര്‍മിച്ചത് പി.ഡബ്ല്യൂ.ഡിയാണെന്നും കമ്മിഷന് ബോധ്യപ്പെട്ടു.
കനാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുേകാടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്ന് കോര്‍പറേഷന്‍ അറിയിച്ചതായി കനാല്‍ സന്ദര്‍ശിച്ച ശേഷം മോഹന ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രേദശവാസികള്‍ അനുഭവിക്കുന്ന ദുരിതം കനത്തതാെണന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് ഉടന്‍ നടപടിയാവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.ആര്‍.എല്‍ ജനറല്‍ മാനേജര്‍ ചന്ദ്രബാബു, ഡയറക്ടര്‍ പ്രാജക്റ്റ് അര്‍ജുന്‍, കണയന്നൂര്‍ തഹസീല്‍ദാര്‍ എം.പി ഭരതന്‍ റസിഡന്‍സ് അസോയിയേഷന്‍ പ്രതിനിധികളായ കെ.വി പ്രകാശ്, പി.ജി പോള്‍സന്‍, എ.ജെ ജോസഫ്, എന്‍.എ കരീം, ആന്റണി മാത്യു എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."