കുണ്ടന്നൂര്‍ കടക്കാന്‍ മണിക്കൂറുകള്‍; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
മരട്: ദേശീയപാതയില്‍ കുണ്ടന്നൂര്‍ ജങ്ഷന്‍ കടന്ന് കിട്ടാന്‍ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ട അവസ്ഥ. മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ വന്‍ ഗതാഗതക്കുരുക്ക് പതിവാകുന്നത്. ജങ്ഷനിലെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡും റോഡിലെ സിഗ്‌നല്‍ പോസ്റ്റും ട്രാഫിക് വാച്ച് ടവറും ഗതാഗതത്തിന് തടസമാവുകയാണ്. കുണ്ടന്നൂര്‍ ജങ്ഷനോട്് ചേര്‍ന്നുള്ള കുണ്ടന്നൂര്‍ തേവര പാലവും വാഹനങ്ങള്‍ക്ക് സുഗമമായി യാത്ര് ചെയ്യാന്‍ പറ്റാത്ത വിധം കുണ്ടും കുഴിയുമായി പൊളിഞ്ഞു കിടക്കുകയാണ്. ഇവിടെ വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന അവസ്ഥയാണ്. അധികൃതരുടെ അനാസ്ഥ മൂലം ഇവിടെ യാത്രക്കര്‍ ദുരിതത്തിലാവുകയാണ്. നോക്കെത്താ ദൂരത്തോളം നീളുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതല്‍ രാത്രി വരെ കുണ്ടന്നൂരില്‍ . മേല്‍പാലം നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് ഇവിടെ ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ജങ്ഷന്റെ തെക്ക് ഭാഗത്ത് കൂടി മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ ഗതാഗതകരുക്ക് കൂടുതല്‍ രൂക്ഷമായി. അഞ്ച് വര്‍ഷം മുമ്പ് നിര്‍മാണമാരംഭിച്ച കാല്‍ നൂറ്റാണ്ടുകാലത്തെ നെട്ടൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന നെട്ടൂര്‍ കുണ്ടന്നൂര്‍ സമാന്തര പാലം ഇനിയും ഗതാഗത്തിന് തുറന്ന് കൊടുക്കാറായിട്ടില്ല. മാത്രമല്ല പാലത്തിന്റെ നിര്‍മ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയുമാണ്.
ഒട്ടേേെറ പരാതികള്‍ ഉയര്‍ന്നിട്ടും ഇത് പരിഹരിക്കുന്നതിന് അധികാരികള്‍ യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ല. സമാന്തരപാലം നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ നിലവിലെ കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാനാവും. ഇവിടെ അപ്രോച്ച് റോഡിനോട് ചേര്‍ന്നുള്ള വലിയ കുടിവെള്ള പൈപ്പ് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമാകാത്തതാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് തടസമാകുന്നത്.
കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും സമാന്തരപാലം നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തികളാഴ്ച്ച കുണ്ടന്നൂരില്‍ നിന്ന് പ്രതിഷേധ പ്രകടനവും നെട്ടൂര്‍ മേല്‍പ്പാലം ജങ്ഷനില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ആര്‍.കെ സുരേഷ് ബാബു അറിയിച്ചു. എത്രയും വേഗം നിലവിലെ തടസ്സങ്ങള്‍ നീക്കി സമാന്തരപാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.സ്വരാജ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."