കടല്‍ഭിത്തി നിര്‍മാണം കടലാസില്‍: കയ്പുനീര് കുടിച്ച് പല്ലന തീരവാസികള്‍
പല്ലന : കടല്‍ ക്ഷോഭ ഭീഷണി ശക്തമായ പല്ലനയെ കടല്‍ ഭിത്തി നിര്‍മ്മാണത്തില്‍ അവഗണിക്കുന്നു. നിരന്തരമായി കടല്‍ ക്ഷോഭം ഉണ്ടാവുന്ന പ്രദേശമാണ് തോപ്പില്‍ ജംങ്ഷന് പടിഞ്ഞാറ് വശം മുതല്‍ പല്ലന ഹൈസ്‌കൂള്‍ ജംങ്ഷന് പടിഞ്ഞാറ് വരെയുള്ള ഭാഗം.
പല്ലന, തോപ്പില്‍ ജീങ്ഷന് പടിഞ്ഞാറ് ഭാഗം കടല്‍ഭിത്തി പൂര്‍ണ്ണമായും അപ്രത്യക്ഷമായ നിലയിലാണ്. മണല്‍ചാക്കുകള്‍ നിറച്ച് വച്ചാണ് പ്രദശേവാസികള്‍ കടല്‍ക്ഷോഭത്തെ ചെറുക്കുന്നത്.നിരന്തരമായി കടല്‍കയറ്റം ഉണ്ടാകുന്ന പ്രദേശമാണ് പല്ലന ഹൈസ്‌കൂളിന് പടിഞ്ഞാറ് ഭാഗം.ഇവിടെ 250 മീറ്റര്‍ ഭാഗത്ത് കടല്‍ഭിത്തി താഴ്ന്ന് പോയനിലയിലാണ്.
മുപ്പത് വര്‍ഷത്തോളമായി കടല്‍ഭിത്തിയുടെ ഭാഗത്ത് കല്ലിട്ടിട്ട്.കടല്‍ ഭിത്തിയില്ലാത്തത് മൂലം കടല്‍ കരയിലേക്ക് കയറുന്നത് പതിവാണ്. കടല്‍ ജലം ചിലയിടങ്ങളില്‍ തീരദേശ റോഡ് വരെ ഒഴുകാറുണ്ട്. പ്രദേശത്ത് പല സ്വകാര്യ വ്യക്തികളുടെ ടെയും ഭൂമി കടല്‍ എടുത്ത നിലയിലാണ്. കടല്‍ക്ഷോഭത്തിന്റെ ഫലമായി 150 ഓളം തെങ്ങുകള്‍ കടലെടുത്തു.
കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം ലഭൃമായിട്ടില്ല.പ്രദേശ വാസികളായ മുസ്തഫ, കായിപ്പറമ്പില്‍, മുഹമ്മദ് ഷാഫി ,പുത്തന്‍പുര കിഴക്കതില്‍ എന്നിവരുടെ വീടുകള്‍ കടല്‍ക്ഷോഭ ഭീഷണിയിലാണ്.
മുന്‍കാലങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വീടിന്റെ ബാത്ത്‌റൂം തകര്‍ന്നിരുന്നു. വികലാംഗനായ ഷാഫിയുടെ വീട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ ഭിത്തിപ്പൊട്ടി, മുറികളില്‍ വെള്ളം കയറിയ നിലയിലാണ്. നിരന്തരമായ കടല്‍ക്ഷോഭം മൂലം സുരക്ഷിതത്വം മുന്‍നിര്‍ത്തി തങ്ങളെ പുനരധിവസിപ്പിക്കണം എന്ന ആവിശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.
കടല്‍ഭിത്തിയുടെ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് 150 പേര്‍ ഒപ്പിട്ട് വാര്‍ഡ് മെമ്പര്‍ മൈമൂനത്തിന്റെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി, ധന മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയെടുത്തില്ല.കഴിഞ്ഞ ദിവസം തിരദേശ മേഖലയില്‍ കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന്റെ സബ്മിഷന് ജലവിഭവ വകുപ്പ് മന്ത്രി മറുപടി നല്‍കിയെങ്കിലും പല്ലനയുടെ ആവശ്യത്തെ പരിഗണിച്ചില്ല എന്ന ആക്ഷേപം ഉയരുന്നു. അടിയന്തിരമായി നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."