HOME
DETAILS

കൃഷിനാശം; മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലസംഘം സന്ദര്‍ശനം നടത്തി

  
backup
July 25 2016 | 23:07 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87

തൊട്ടില്‍പ്പാലം: വ്യാപകമായി തെങ്ങുനശിച്ചുപോയ കിഴക്കന്‍മലയോരപ്രദേശങ്ങളില്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം സന്ദര്‍ശനം നടത്തി. മലയോരപഞ്ചായത്തുകളായ കാവിലുംപാറയിലും വളയത്തുമാണ് മന്ത്രിയും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നശിച്ചുണങ്ങിയതെങ്ങുകൃഷിയുടെ വിവരങ്ങള്‍ നേരിട്ടറിയാനായെത്തിയത്.
കാവിലുംപാറ പഞ്ചായത്തിലെ മുന്നാംകൈ സംഗമം നഗര്‍, കരിങ്ങാട് പത്തേക്ര, ഓടേരിപ്പൊയില്‍ എന്നിവിടങ്ങളിലാണ് സംഘം ആദ്യമെത്തിയത്. ഇവിടെ തെങ്ങുകള്‍ നശിക്കാന്‍ കാരണം തെങ്ങോലപ്പുഴുക്കളുടെ ശല്ല്യമാണെന്ന് സംഘം വിലയിരുത്തി. ഇതു തടയാനാവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി കൃഷിഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. തെങ്ങുകള്‍ക്കൊപ്പം റബര്‍, ഗ്രാമ്പു തുടങ്ങിയ കൃഷികളിലും ഇതേ നാശം കണ്ടെത്തി. ഗുണമേന്‍മയുള്ള തേങ്ങയും വിത്തുതേങ്ങയും ഉല്‍പാദിപ്പിക്കുന്ന ഈ പ്രദേശത്ത് തെങ്ങുകള്‍ക്ക് വ്യാപകമായുണ്ടണ്ടായ ഉണക്ക് വേനലിന്റെ കാഠിന്യമണ്ടല്ലാതെ മറ്റു കാരണങ്ങള്‍ വല്ലതുമുണ്ടേണ്ടാ എന്ന് കണ്ടെണ്ടത്താന്‍ മേഖലയിലെ മണ്ണിന്റെ ഗുണമേന്‍മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രസംഘത്തിനും മന്ത്രിനിര്‍ദേശം നല്‍കി. ഉണങ്ങിയ തെങ്ങുകള്‍ മുറിച്ചുമാറ്റാന്‍ തെങ്ങൊന്നിന് 1000രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇ.കെ വിജയന്‍ എം.എല്‍.എ, കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ്, കൃഷി അഡീഷ്ണല്‍ ഡയറക്ടര്‍ അശോക്കുമാര്‍ തെക്കന്‍, അഗ്രികള്‍ച്ചറല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹരിദാസ്, ഡോ. സുരേഷ്‌കുമാര്‍, കൃഷി ഓഫിസര്‍ സരള, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, രവീന്ദ്രന്‍ കപ്പള്ളി, ജോസഫ് കാഞ്ഞിരത്തിങ്കല്‍, രാജു തോട്ടിന്‍ചിറ, എ.ആര്‍ വിജയന്‍, പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago