വരുന്നത് കൊടും വരള്‍ച്ചയെന്ന് ആശങ്ക, തടയണകള്‍ അടയ്ക്കാന്‍ നിര്‍ദേശം
പാലാ: കൊടുംവരള്‍ച്ച മുന്നില്‍കണ്ട് മീനച്ചിലാറ്റിലെയും പോഷകനദികളിലെയും തടയണകള്‍ അടയ്ക്കാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം നടന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
മീനച്ചിലാറും ളാലംതോടും മറ്റ് പോഷകനദികളും വറ്റിവരളുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കുടിവെള്ള ലഭ്യത ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ ബി എസ് തിരുമേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് പ്രദേശത്തെ കുടിവെളള ഗുണഭോക്തസമിതി ഭാരവാഹികളോട് തടയണകള്‍ എത്രയും വേഗം അടയ്ക്കാന്‍ സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരോട് അവരവരുടെ വാര്‍ഡുകളിലെ തടയണകള്‍ അടയ്ക്കുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കുകയും മുന്‍കൈയെടുക്കുകയും ചെയ്യണമെന്നും സെക്രട്ടറിമാര്‍ മുഖേന നിര്‍ദേശിച്ചിട്ടുണ്ട്. മീനച്ചിലാറ്റിലും പോഷകനദികളിലും മഴക്കാലത്ത് തുറന്ന തടയണകള്‍ അടക്കാന്‍ വെള്ളം ക്രമാതീതമായി താഴ്ന്നിട്ടും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. മഴക്കാലത്ത് തുറന്നിടാനും വേനലടുക്കുമ്പോള്‍ അടച്ചിടാനും ഷട്ടറുകള്‍ സ്ഥാപിച്ചാണ് മിക്ക തടയണകളും നിര്‍ിച്ചിട്ടുളളത്. നിരവധി കുടിവെളള പദ്ധതികളാണ് തടയണകളെ ആശ്രയിച്ച് നിലനില്‍ക്കുന്നത്.
തടയണകളില്‍നിറഞ്ഞുനില്‍ക്കുന്ന വെള്ളം ഉറവയായി കിണറുകളില്‍ വരുന്നതാണ് വിതരണത്തിനായി പമ്പു ചെയ്യുന്നത്.
സാധാരണഗതിയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ മാസത്തിലാണ് തടയണകള്‍ അടയ്ക്കാറുളളതെന്ന് ഗുണഭോക്തസമിതി ഭാരവാഹികള്‍ പറഞ്ഞു. കുടിവെള്ള സ്‌ത്രേതസിലെ കിണറുകള്‍ തേകിയതിനു ശേഷമാണ് തടയണകള്‍ അടയ്ക്കുന്നത്.
ചില തടയണകള്‍ പലകകളും മണല്‍ചാക്കും ഉപയോഗിച്ചാണ് അടയ്ക്കുന്നത്. തുലാമഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുമെന്നാണ് ആശങ്ക. കൊടുംചൂട് ഇപ്പോള്‍ തന്നെ കൃഷികളെയും കിണറുകളിലെ ജലനിരപ്പിനെയും ബാധിച്ചുതുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."