ആപ്പിള്‍ ഗൂഗിളിന് പകരക്കാരനെ കൊണ്ടുവരുന്നു
ആപ്പിള്‍ ഗൂഗിളിന് പകരക്കാരനായി സ്വന്തം സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ഐ ഫോണിലും ഐ പാഡിലും ഡീഫോള്‍ട്ട് സെര്‍ച്ച് എഞ്ചിന്‍ ആക്കാനായി ഗൂഗിള്‍ ഓരോ വര്‍ഷവും 10 ബില്ല്യണ്‍ വച്ച് ആപ്പിളിന് നല്‍കിക്കൊണ്ടിരിക്കുയാണ്. ആപ്പിളിന്റെ ആകെ വരുമാനത്തില്‍ 20% ശതമാനത്തോളം വരുമിതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷാവസാനത്തോടെ അവസാനിക്കുന്ന ഈ ഡീലിന്റെ കാലാവധി ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നീട്ടാന്‍ സാധ്യത ഇല്ല.
ഒരു സെര്‍ച്ച് എഞ്ചിന്‍ നിര്‍മിക്കാനവശ്യമായ സാങ്കേതിക പിന്തുണ ഇന്ന് ആപ്പിളിനുണ്ട്. 2015ല്‍ ആപ്പിള്‍ അതിന്റെ സ്വന്തം വെബ് ക്‌റോളര്‍ ആയ ആപ്പിള്‍ ബോട്ടിനെ സ്ഥിരീകരിച്ചിരുന്നു.
iOS 14 ന്റെ ഹോം സ്‌ക്രീനില്‍ സെര്‍ച്ച് ഫീച്ചറില്‍ നിന്ന് ആപ്പിള്‍ ഗൂഗിളിനെ കടത്തിവെട്ടുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. ഇത് ഗൂഗിളിലേക്ക് കേറാതെ നേരിട്ട് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകുന്ന തരത്തിലായിരുന്നു.
എങ്ങനെയാണ് ആപ്പിള്‍ സ്വന്തം സെര്‍ച്ച് എഞ്ചിന്‍ പ്രാവര്‍ത്തനമാക്കുക എന്ന് വ്യക്തമല്ല. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇതിന് സ്വന്തമായി ആപ്പും വെബ്‌സൈറ്റും ഉണ്ടായിരിക്കുമെന്നാണ്. ഗൂഗിളിന് ഒരു എതിരാളി കൂടി ആയിരിക്കുമിത്.
ആപ്പിള്‍ സ്വന്തമായി സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിക്കുന്നതിന്റെ മുഖ്യ കാരണം സ്വകാര്യതക്ക് നല്‍കുന്ന പ്രാധാന്യമാണ്. ആപ്പിള്‍ സ്വന്തമായി സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിക്കുകയാണെങ്കില്‍ ഗൂഗിളില്‍ നിന്ന് കിട്ടിക്കെണ്ടിരുന്ന തുകയെ പരസ്യങ്ങളിലൂടെ നികത്തുന്ന തരത്തിലായിരിക്കുമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."