ആനക്കര കണ്ടനകം റോഡില്‍ വ്യാപകമായ കയ്യേറ്റം
ആനക്കര: ആനക്കര കണ്ടനകം റോഡില്‍ വ്യാപകമായ കയ്യേറ്റം. എന്നാല്‍ ഇക്കാര്യത്തില്‍ പരാതികളേറെ ഉയര്‍ന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. പാലക്കാട് ജില്ലയിലെ ആനക്കരയില്‍നിന്ന് ആരംഭിച്ച് ദേശീയ പാതയിലെ കണ്ടനകത്ത് ചെന്ന് ചേരുന്ന പ്രധാന റോഡിലാണ് കയ്യേറ്റം നടക്കുന്നത്.
കാലടി, വട്ടംകുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമാണ് ഈ റോഡ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ റോഡില്‍നിന്നറ നിശ്ചിത അകലം പാലിക്കാതെ വീടുകള്‍, കെട്ടിടങ്ങള്‍, മതിലുകള്‍, കിണറുകള്‍, റോഡിലേക്ക് ഇറക്കികെട്ടല്‍, ഓവ് ചാലുകള്‍ നികത്തല്‍ എന്നിവയടക്കം നടത്തിയിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ല.
മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്തില്‍പ്പെട്ട സ്ഥലത്തെ കയ്യേറ്റങ്ങളെ കുറിച്ച് പരാതി നല്‍കിയിട്ടും പൊതുമരാമത്ത് തിരിഞ്ഞു നോക്കിയിട്ടില്ല.
എന്നാല്‍, കയ്യേറ്റം വ്യാപകമാണെങ്കിലും ഇത് സംബന്ധിച്ച് കുറ്റിപ്പുറത്തെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് വ്യക്തമായ വിവരങ്ങളില്ല.
കയ്യേറ്റം സംബന്ധിച്ച് കണ്ടനകം സ്വദേശി പൊതുമരാമത് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
കണ്ടനകം ആനക്കര റോഡിന്റെ യഥാര്‍ഥ വീതി രേഖപ്പെടുത്തിയ രേഖകളൊന്നും പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസില്‍ ഇല്ലെന്ന മറുപടിയാണ് പരാതിക്കാരന് ലഭിച്ചത്.
പൊന്നാനി താലൂക്ക് തഹസില്‍ദാരില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമെന്ന മറുപടിയാണ് ലഭിച്ചത്.
പൊതുമരാമത് വകുപ്പിന്റെ റോഡില്‍നിന്ന് മൂന്നു മീറ്റര്‍ ദൂരം ഒഴിവാക്കി മാത്രമേ കെട്ടിടങ്ങളും വീടുകളും കിണറുകളും ഉള്‍പ്പടെയുള്ള നിര്‍മാണം നടത്താന്‍ പാടുള്ളൂവെന്ന നിയമമുള്ളപ്പോള്‍ നിലവിലുള്ള റോഡിന്റെ വീതി എത്രയെന്ന രേഖ പോലും ബന്ധപ്പെട്ട ഓഫിസുകളില്‍ ഇല്ലാത്ത അവസ്ഥയാണ്.
ആനക്കര മുതല്‍ കണ്ടനകം വരെ നീളുന്ന റോഡില്‍ പല ഭാഗത്തും കയ്യേറ്റം നടന്നിട്ടുണ്ട്. വളരെ വാഹന തിരക്കേറിയ റോഡില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ ഔഴിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."