ഗ്രന്ഥശാലയുടെ നിലനില്‍പ്പിനായി കുട്ടികള്‍ രംഗത്ത്
മാന്നാര്‍: എഴുപതിലേറെ പഴക്കമേറിയ ചെന്നിത്തല തെക്ക് ദേശാഭിമാനി ഗ്രന്ഥശാലയുടെ സംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി.
ജില്ലയിലെ മികച്ചതെന്ന് കേഴ്വി കേട്ട ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിലെ ഗ്രന്ഥശാലയുടെ അവസ്ഥയാണ് ഇന്ന് പരിതാപകരമായിരിക്കുന്നത്.
കാറ്റിലും മഴയിലും ഇവിടെയുള്ള പഴക്കമേറിയതും വിലയുള്ളതും അപൂര്‍വവുമായ പുസ്തകങ്ങളുടെ ശേഖരവും നശിക്കുന്ന അവസ്ഥയിലാണ്. ഓടിട്ട മേല്‍ക്കൂര തകര്‍ന്ന് തുടങ്ങി. ഫര്‍ണിച്ചറുകളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.
ഇതിന് പരിഹാരമായിട്ടാണ് ചെന്നിത്തല സൗത്ത് യു.പി. സ്ക്കൂള് വിദ്യാര്‍ഥികള്‍ കഴിഞ്ഞ വായനാദിനത്തോടനുബന്ധിച്ച് മുന്നിട്ടിറങ്ങിയത്. സ്കൂള്‍ ഹെഡ്മിസ്ട്രസ് അനിതാ എസ്.പിള്ളയാണ് ഗ്രന്ഥശാല സംരക്ഷണത്തിന് കുട്ടികളെ മുന്നിട്ടിറക്കുവാന് പ്രേരിപ്പിച്ചത്. കുട്ടികളുടെ ഉത്സാഹം കണ്ട് പി.ടി.എയും, നാട്ടുകാരും, സാമൂഹ്യ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളേയും ഗ്രന്ഥശാലയില്‍ അംഗങ്ങളാക്കി. മെമ്പര്‍ഷിപ്പ് ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍നായര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രന്ഥശാലയുടെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍. നാരായണന് ഉദ്ഘാടനം ചെയ്തു. കെ.ജയകുമാരി അദ്ധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് അമ്പിളി, ലൈബ്രേറിയന്‍ പി.യോഹന്നാന്, സുഭാഷ് കിണറുവിള, രേണുക എ, രാജി വി, ആര്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."