HOME
DETAILS

സാലറി ചലഞ്ച്: വിവേചനമുണ്ടാകില്ലെന്ന് മന്ത്രി തോമസ് ഐസക്

  
backup
September 15, 2018 | 7:37 PM

%e0%b4%b8%e0%b4%be%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b5%87%e0%b4%9a%e0%b4%a8%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d


കോട്ടയം: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാതിരിക്കുന്നതിന്റെ പേരില്‍ ഒരാളും വിവേചനത്തിനു വിധേയമാകില്ലെന്നും ശമ്പളം തരില്ലെന്നു തീരുമാനിക്കാന്‍ ആരും അധൈര്യപ്പെടേണ്ടെന്നും ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കോട്ടയം ജില്ലയിലെ ധനസമാഹരണ യജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യവേലക്കാരായ കേരളത്തിലെ ജനങ്ങള്‍ക്കു കഴിഞ്ഞ ഒരു മാസം വരുമാനമുണ്ടായിട്ടില്ല. കെട്ടിടനിര്‍മാണ തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, ചെറുകിട കൃഷിക്കാര്‍ തുടങ്ങി ഓരോ വിഭാഗത്തിലും നല്ലൊരു പങ്ക് പേരുടെയും ജീവിതം സാധാരണ ഗതിയിലാകാന്‍ സമയമെടുക്കും. എന്നാല്‍, സംഘടിത മേഖലയിലെ മാസ ശമ്പളക്കാരുടെ സ്ഥിതി അതല്ലെന്നും അവരുടെ ശമ്പളത്തില്‍ ഒരു കുറവും വരുന്നില്ലെന്നും അടുത്ത പത്തു മാസം മൂന്നു ദിവസത്തെ ശമ്പളംവച്ച് സംഭാവനയായി നല്‍കാന്‍ അഭ്യര്‍ഥിച്ചതിന്റെ പശ്ചാത്തലം ഇതാണെന്നും മന്ത്രി പറഞ്ഞു.
ഒരു മാസത്തെ ശമ്പളം നല്‍കാനും നല്‍കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്കുണ്ടെങ്കിലും അതു വേണ്ടെന്നുവയ്പിക്കാന്‍ കണ്‍വന്‍ഷനുകളും പ്രകടനങ്ങളും നടത്തുന്നവര്‍ ചെയ്യുന്നതു ജനദ്രോഹമാണ്.
2002ല്‍ ഇതുപോലൊരു ദുരന്തമോ പ്രതിസന്ധിയോ ഇല്ലാതിരുന്നിട്ടും ലീവ് സറണ്ടര്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വേണ്ടെന്നുവച്ചതു യു.ഡി.എഫ് സര്‍ക്കാരായിരുന്നെന്നും ഐസക് ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ തർക്കം; ബിജെപി പ്രവർത്തകന് വെട്ടേറ്റു

Kerala
  •  7 days ago
No Image

കുവൈത്തിൽ തെരുവിൽ അക്രമം: മദ്യലഹരിയിൽ ഏഴ് കാറുകൾ തകർത്തയാൾ അറസ്റ്റിൽ; ദൃശ്യങ്ങൾ വൈറൽ

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി, ഭാരത് ജോഡോയിൽ രാഹുൽ ഗാന്ധിയോടൊപ്പം യാത്ര; എടത്തല ഡിവിഷനിൽ നിന്ന് ജനവിധി തേടാൻ ഒരുങ്ങി മിവ

Kerala
  •  7 days ago
No Image

യുഎഇ പാസ്പോർട്ട് ഉടമകൾക്കുള്ള വിസ ഓൺ അറൈവൽ സംവിധാനം വിപുലീകരിച്ച് ഇന്ത്യ; സൗകര്യം ഒമ്പത് എയർപോർട്ടുകളിൽ

uae
  •  7 days ago
No Image

പാലാണെന്ന് കരുതി കുപ്പിയിലുണ്ടായിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ചു; 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, പിന്നാലെ സംസാരശേഷിയും നഷ്ടപ്പെട്ടു

International
  •  7 days ago
No Image

ഒമാനിൽ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

oman
  •  7 days ago
No Image

കടം നൽകിയ പണം തിരികെ നൽകിയില്ല; കോടാലികൊണ്ട് സുഹൃത്തിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Kerala
  •  7 days ago
No Image

സഊദി എയര്‍ലൈന്‍സ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

Saudi-arabia
  •  7 days ago
No Image

ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് യുവാവ്; വീഡിയോ വൈറൽ

TIPS & TRICKS
  •  7 days ago
No Image

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് സ്ത്രീക്ക് ​ഗുരുതര പരുക്ക്; സഹായിക്കാനെത്തിയ ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  7 days ago