HOME
DETAILS

കിലോയ്ക്ക് 400 രൂപ നല്‍കിയാല്‍ ഞാവല്‍ പഴം തിന്നാം

  
backup
June 09, 2019 | 6:10 PM

%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-400-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%be


കോഴിക്കോട്: ഞാവല്‍ പഴം മലയാളിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്. മിക്ക പറമ്പുകളിലും പുറമ്പോക്കിലും നിറഞ്ഞുനിന്നിരുന്ന ഞാവല്‍പഴം, മാര്‍ക്കറ്റ് കൈയടക്കിയതോടെ തൊട്ടാല്‍പൊള്ളുന്ന അവസ്ഥയിലാണ്. നാട്ടിന്‍പുറങ്ങളില്‍ സുലഭമായ ഈ പഴത്തിന്റെ അങ്ങാടിയിലെ വില കേട്ടാല്‍ ഞെട്ടും. കിലോയ്ക്ക് മുന്നൂറും നാനൂറും രൂപ.
കറുത്തതും കടും നീലയിലുമുള്ള പഴങ്ങള്‍ കുട്ടകളില്‍ നിറച്ചു വച്ച് ഞാവല്‍ ഇല കൊണ്ട് അലങ്കരിച്ച് നഗരങ്ങളില്‍ പഴക്കച്ചവടക്കാര്‍ ജോറായ ഞാവല്‍ വില്‍പ്പനയിലാണ്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഞാവല്‍ മരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്യമായിക്കൊണ്ടിരിക്കയാണീ നിത്യഹരിത വൃക്ഷം. മിര്‍ട്ടേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഞാവലിന്റെ ശാസ്ത്രീയനാമം സിസീജിയം കുമ്മിനി എന്നാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് പൂക്കാലം.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പഴങ്ങള്‍ വിളയുന്നു. അച്ചാറും ജാമും ഉണ്ടാക്കാന്‍ ഞാവല്‍പ്പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്. പഴത്തില്‍ നിന്നും വിനാഗിരി ഉണ്ടാക്കാം. ഇലകള്‍ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. പ്രമേഹത്തിന് ഉത്തമപ്രതിവിധിയാണ് ഞാവല്‍ പഴം. മാത്രമല്ല ഇതിന്റെ ഇലയും പ്രമേഹത്തിന് മരുന്നാണ്.


രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയും കുറയാതെയും നിലനിര്‍ത്തുന്നുവെന്നും വൈദ്യന്‍മാര്‍പറയുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിലും ഞാവല്‍ പ്രധാനിയാണ്.


എന്നാല്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ചില വസ്തുക്കള്‍ക്ക് അസാധാരണ സവിശേഷധകളുണ്ടെന്ന് പെരുപ്പിച്ച് കാട്ടി കമ്പോളവത്കരിക്കുന്ന പരിപാടിയുണ്ട്. അതേപോലെ ഞാവലിനെയും വില്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
നാട്ടിന്‍ പുറങ്ങളിലും കാട്ടിലും യഥേഷ്ടം ലഭിക്കുന്ന ഞാവല്‍ നഗരവാസികള്‍ക്കിടയില്‍ അമിത വിലയ്ക്ക് വില്‍ക്കുന്നുവെന്ന പരാതി വ്യാപകമാണ്. കടല്‍ കടന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പല പഴങ്ങള്‍ക്കുമുള്ള വിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് നമ്മുടെ സ്വന്തം ഞാവല്‍ പഴം വില്‍ക്കുന്നതെന്നതാണ് സങ്കടകരം.


കോഴിക്കോട് മിഠായിത്തെരുവുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇതിന് കിലോയ്ക്ക് മുന്നൂറു മുതല്‍ നാനൂറ് രൂപ വരെയാണ് വില. അതേ പോലെ മറ്റ് ജില്ലകളിലെ മാര്‍ക്കറ്റുകളിലും ഞാവല്‍ പഴ ലോബി 'ഇറങ്ങിക്കളിക്കുക'യാണ്. ഇതിന്റെ യഥാര്‍ഥ വില എന്താണെന്നറിയാന്‍ ശ്രമിച്ചപ്പോഴാണ് രസകരമായ വിവരം ലഭിച്ചത്. തങ്ങള്‍ക്ക് ഞാവല്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മൊത്തക്കച്ചവടക്കാരില്‍ ഒരാളെ ഫോണില്‍ വിളിച്ചു.
വില അന്വേഷിച്ചപ്പോഴാണ് കിലോക്ക് ഏറിയാല്‍ അമ്പത് രൂപയെന്ന് മറുപടികിട്ടിയത്. ഇതാണ് നാനൂറ് രൂപയ്ക്ക് വില്‍ക്കുന്നത്. വില കൂടിയത് വാങ്ങുകയെന്ന നഗരവാസികളുടെ ഉപഭോഗ സംസ്‌കാരത്തെ ചൂഷണം ചെയ്യാന്‍ നല്ല വഴിയാണ് ഞാവല്‍ കച്ചവടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  3 days ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  3 days ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  3 days ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  3 days ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  3 days ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  3 days ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  3 days ago
No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  3 days ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  3 days ago
No Image

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ യുവാവിന് ജീവപര്യന്തം; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

uae
  •  3 days ago