HOME
DETAILS

മഴയ്ക്കായി ഉഡുപ്പിയില്‍ തവളക്കല്യാണം

  
Web Desk
June 09 2019 | 18:06 PM

%e0%b4%ae%e0%b4%b4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%89%e0%b4%a1%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

ഉഡുപ്പി: മഴ ലഭിക്കാനായി ഉത്തരേന്ത്യയില്‍ നടന്നുവരാറുള്ള തവളക്കല്യാണമെന്ന പതിവ് ആചാരവുമായി ഇത്തവണ ഉഡുപ്പിക്കാര്‍. ഉഡുപ്പി സിറ്റിസണ്‍ ഫോറം ആണ് തവളക്കല്യാണത്തിന്റെ (മണ്ഡുക കല്യാണോത്സവ്) സംഘാടകര്‍. ഇന്നലെ ഉച്ചയ്ക്ക് 12.05നായിരുന്നു മുഹൂര്‍ത്തം. പ്രത്യേക വാഹനത്തില്‍ നിരവധി പേരുടെ അകമ്പടിയോടെയാണ് രണ്ട് കൂടുകളിലായി 'വരന്‍' തവളയെയും 'വധു' തവളയെയും കല്യാണമണ്ഡപത്തിലെത്തിച്ചത്.


'വധൂ വരന്‍'മാര്‍ക്കായി സംഘാടകര്‍ പ്രത്യേക പേരും കണ്ടെത്തിയിരുന്നു, കല്‍സങ്കിന്റെ മകന്‍ വരുണ്‍ തവളയും കൊലാല്‍ഗിരി കിളിഞ്ചെയുടെ മകള്‍ വര്‍ഷ തവളയും. പിന്നീട് വരുണ്‍ തവളയുടെയും വര്‍ഷ തവളയുടെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് ആരതി ഉഴിഞ്ഞ് മന്ത്രങ്ങള്‍ ഉരുവിട്ട് വധൂവരന്മാരെ നിരവധി പേര്‍ അനുഗ്രഹിച്ചു. ഇതും കഴിഞ്ഞ് സദ്യയും കഴിച്ചാണ് തവളക്കല്യാണത്തിനെത്തിയവര്‍ മടങ്ങിയത്.


ചടങ്ങുകള്‍ക്ക് ശേഷം ഇരു തവളകളെയും ഒരു കൂട്ടിലാക്കി മഴക്കു വേണ്ടി പൂജയും പ്രാര്‍ഥനയും നടന്നു. ശേഷം 'വധൂ വരന്‍'മാരെ മണ്ണപ്പള്ളയിലേക്ക് ഹണിമൂണിനു വിട്ടു.
ഉഡുപ്പി നഗരത്തില്‍ കുടിവെള്ളമെത്തിച്ചിരുന്ന ബജി ഡാമിലെ വെള്ളം കൂടി വറ്റിയതോടെ പ്രദേശത്ത് കനത്ത വരള്‍ച്ച നേരിടുന്നതിനിടെയാണ് മഴയ്ക്കായി പ്രത്യേക ആചാരം നടന്നത്. നാട്ടിലെങ്ങും കനത്ത വരള്‍ച്ചയാണ്. പ്രതീക്ഷിച്ച മഴയും ലഭിക്കുന്നില്ല. സാധാരണ ഉത്തരേന്ത്യയിലാണ് തവളക്കല്യാണം പോലുള്ള ആചാരങ്ങള്‍ നടക്കാറുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  11 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  28 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  43 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago