HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് ദുരിതാശ്വാസ നിധി വിതരണം ആരംഭിച്ചു
backup
June 09 2019 | 19:06 PM
കോഴിക്കോട്: സംസ്ഥാന വ്യാപകമായി ദുരിതം വിതച്ച പ്രളയക്കെടുതിയിലും ഉരുള്‍പ്പൊട്ടലിലും നാശനഷ്ടങ്ങള്‍ സംഭവിച്ച 146 കുടുംബങ്ങള്‍ക്കുള്ള എസ്.കെ.എസ്.എസ്.എഫിന്റെ ദുരിതാശ്വാസ ധനസഹായ വിതരണം ആരംഭിച്ചു. പൂര്‍ണമായി വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍, വീടുകള്‍ക്ക് കേടുപാട് പറ്റിയവര്‍, ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍, കൃഷി നാശം സംഭവിച്ചവരുമായവരില്‍നിന്ന് ലഭിച്ച അപേക്ഷകളിലാണ് ധനസഹായം നല്‍കുന്നത്. വിവിധ ജില്ലകളിലെ അപേക്ഷകര്‍ക്കായി 88,14,024 രൂപ ജൂണ്‍ 20നകം വിതരണം ചെയ്യും.
ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, അബ്ദുല്ല അമ്മിനിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."