നദാല്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവ്
പാരിസ്: കളിമണ്‍ കോര്‍ട്ടില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് നദാല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.
ഫ്രഞ്ച് ഓപ്പണില്‍ തന്റെ 12ാം കിരീടം നേടിയ നദാല്‍ 18ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് പാരിസില്‍ നേടിയത്. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഈ ഫൈനലും. ഓസ്ട്രിയയുടെ ഡൊമിനിക് തീം ആയിരുന്നു നദാലിന്റെ എതിരാളി.
പക്ഷേ 33കാരനായ നദാലിന്റെ പോരാട്ട വീര്യത്തിന് മുന്‍പില്‍ ഒരിക്കല്‍ കൂടി തീമിന് അടിതെറ്റി. ദ്യോകോവിച്ചിനെ അട്ടിമറിച്ച് ഫൈനലിലെത്തിയ തീമിന് ഫൈനലില്‍ നദാലിന് മുന്‍പില്‍ വ്യക്തമായ മുന്‍തൂക്കം നേടാനായില്ല.
ആദ്യ സെറ്റ് 6-3ന് അനയാസം കൈക്കലാക്കിയ നദാല്‍ രണ്ടാം സെറ്റില്‍ തീമിനോട് 5-7ന് തോറ്റെങ്കിലും മൂന്നും നാലും സെറ്റുകള്‍ 6-1ന് കൈക്കലാക്കി വിജയം സ്വന്തമാക്കുകയായിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ സീസണിന്റെ തുടക്കത്തിലേറ്റ തിരിച്ചടികളില്‍ പതറാതെയാണ് നദാല്‍ മുന്നേറിയത്. ഇതോടെ റോജര്‍ ഫെഡററുമായുള്ള ഗ്രാന്‍ഡ്സ്ലാം കിരീട വ്യത്യാസം കുറയ്ക്കാനും നദാലിനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."