HOME
DETAILS

പരിമിതികളെ മറികടന്ന് നേട്ടങ്ങളുടെ തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി

  
backup
May 15 2017 | 22:05 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%9f



തിരൂരങ്ങാടി: പരിമിതികള്‍ക്കിടയില്‍ നിന്നും വിദ്യാര്‍ഥികള്‍ നേടിയെടുത്തത് മിന്നുന്ന വിജയം. പ്ലസ് ടു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍തന്നെ എല്ലാവിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ജില്ലയ്ക്കുതന്നെ അഭിമാനമായി മാറിയത്. സ്‌കൂളിലെ അറുനൂറ് വിദ്യാര്‍ഥികളും ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ഥികളായ 132  പേരും അടക്കം 732  കുട്ടികളാണ്  ഇത്തവണ ഇവിടെനിന്നും പ്ലസ് ടു പരീക്ഷ എഴുതിയത്. ഇതില്‍ തൊണ്ണൂറ്റി മൂന്നു  ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പി.എം നൂഹ ഇബ്രാഹീം,  കെ ഫര്‍ഹാന,   നാഫിയ ഷറിന്‍,  വൈഷ്ണവ് ആര്‍ വിജയ്,ഷാഹിദ് ബില്ല,  മുഹമ്മദ് അംജദ്, ഇഹിതിഷ ശംസുദ്ധീന്‍,  ജുനൈദ്,  പി.എം അജയ്കൃഷ്ണന്‍,   പി ഹിലാല്‍അമീന്‍, കെ.ടി ഫസ്‌ന, ടി ഫാത്തിമ സിത്താര,  ഹനീന്‍ പറമ്പാടന്‍, ഷക്കീല, നിഹാല , ഹിബ ഷംസുദ്ധീന്‍, പി സില്‍സില എന്നിവര്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടി.
താലൂക്കിന്റെ വിവിധഭാഗങ്ങളിലെ സാധാരണക്കാരുടെ ആശ്രയമായ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെങ്കിലും അധ്യാപകരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച  'ലക്ഷ്യ 2017' എന്ന പദ്ധതിയാണ് വിജയ ശതമാനം വര്‍ധിപ്പിച്ചത്. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അളവിലുള്ള ക്ലാസ് മുറികളുടെ അപര്യാപ്തത നിലവിലുണ്ട്.കേവലം 2014 15  ഹയര്‍ സെക്കന്‍ഡറി വകുപ്പ് അനുവദിച്ച 2.25 കോടി രൂപയില്‍ നിര്‍മിച്ച 30: 20 ചതുരശ്ര അടി വിസ്തീര്‍ണ്ണ മുള്ള ഒന്‍പത് ക്ലാസ് മുറികളേ നിലവിലുള്ളൂ. ഇതില്‍തന്നെ ഒരെണ്ണം സ്റ്റാഫ് റൂമായാണ് പ്രവര്‍ത്തിക്കുന്നത്.  ബാക്കിയുള്ള പന്ത്രണ്ട് ക്ലാസ് മുറികളും ലാബുകളും സ്റ്റാഫ് റൂമും പ്രവര്‍ത്തിക്കുന്നത്  ഹൈസ്‌കൂള്‍ അളവിലുള്ള  ക്ലാസ് മുറികളിലാണ്. അറുപത് കുട്ടികള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ക്‌ളാസ് മുറികളില്‍ എഴുപത്തഞ്ചോളം വിദ്യാര്‍ഥികളാണ് ഒരേസമയം പഠനം നടത്തുന്നത്. 2014- 15 വര്‍ഷം  സ്ഥലത്തെ എം.എല്‍.എ യും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി.കെ അബ്ദുറബ്ബ് ഹയര്‍ സെക്കന്‍ഡറിക്ക് കെട്ടിടം നിര്‍മിക്കാന്‍ നാലുകോടി രൂപ അനുവദിക്കുകയും കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു.എന്നാല്‍ സാങ്കേതിക കുരുക്കുകളില്‍പെട്ടതിനാല്‍ കെട്ടിടം ഇതുവരെ ഉയര്‍ന്നില്ല.
ഇരുപത് ക്ലാസ്സ് മുറികള്‍ക്ക് ആറ് ലാബുകള്‍ വേണം. എന്നാല്‍ നിലവില്‍ രണ്ടെണ്ണം മാത്രമേയുള്ളൂ. 420വിദ്യാര്‍ഥികളുള്ള  കൊമേഴ്‌സ് ബാച്ചിനാവട്ടെ വെറും 15 കമ്പ്യൂട്ടറുകള്‍ മാത്രം.സ്‌കൂളിന് മതിയായ ഓഡിറ്റോറിയം സൗകര്യമില്ല. ഹയര്‍സെക്കന്‍ഡറി വകുപ്പ് കെട്ടിടനിര്‍മാണത്തിനു നല്‍കിയ രണ്ടേകാല്‍ കോടി രൂപയില്‍ മിച്ചംവന്ന മുപ്പത് ലക്ഷം രൂപ ഉപയോഗിച്ച് സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം കം ക്ലാസ്സ് റൂം നിര്‍മിക്കുന്നതിനായി പി.ടി.എ കമ്മിറ്റി പൊതുമരാമത്ത് വകുപ്പിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago