രണ്ടാംഭാഗ പാഠപുസ്തക വിതരണം പൂര്‍ത്തിയായി
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള രണ്ടാംഭാഗ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായെന്നു കേരളാ ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്). 3,325 സൊസൈറ്റികളിലേക്കു വേണ്ട 19,62,200 പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് പൂര്‍ത്തിയായത്.
പ്രളയത്തെ തുടര്‍ന്നു നശിച്ച പാഠപുസ്തകങ്ങള്‍ക്കു പകരം പുസ്തകങ്ങളും വിതരണം ചെയ്തു. സ്കൂള്‍ തുറക്കുന്നതിനു മുന്‍പുതന്നെ 85 ശതമാനം പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയായിരുന്നു. എന്നാല്‍, പ്രളയത്തെ തുടര്‍ന്നു വിതരണം നീണ്ടുപോയി. അച്ചടി പൂര്‍ത്തിയായ പുസ്തകങ്ങള്‍ അതത് ജില്ലകളിലെ ഹബ്ബിലേക്കെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ.ബി.പി.എസ് അറിയിച്ചു.
പ്രളയത്തില്‍ 65 ലക്ഷം പാഠപുസ്തകങ്ങള്‍ നശിച്ചെന്നും അതിന്റെ അച്ചടി പൂര്‍ത്തിയാക്കാനുമാണ് വിദ്യാദ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ക്കാണ് രണ്ടാം ഭാഗമുള്ളത്. അണ് എയ്ഡഡ് സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ പണമടച്ചാലാണ് ജില്ലാ ഹബ്ബില്‍നിന്നു കൈപറ്റാനാകുക. മൂന്നാംഭാഗ പാഠപുസ്തകങ്ങളുടെ വിതരണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."