ബി.ജെ.പി ഭരണം കോര്‍പറേറ്റ് മുതലാളിമാര്‍ക്കു വേണ്ടി: പി.കെ കുഞ്ഞാലിക്കുട്ടി
മഞ്ചേരി: പാവപ്പെട്ടവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ദയനീയ സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും ബി.ജെ.പിയുടെ കേന്ദ്ര ഭരണം കോര്‍പറേറ്റ് മുതലാളിമാര്ക്കുവേണ്ടിയാണെന്നും നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . മഞ്ചേരി മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്ക്കാറുകള്ക്കേറ്റ തിരിച്ചടിയാണ് . ബി.ജെ.പിയുടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ഹിഡന്‍ അജണ്ട കേരളത്തില്‍ വിലപ്പോവില്ല. അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ യു.ഡി.എഫ് ചെയര്മാന് ഹനീഫ മേച്ചേരി അധ്യക്ഷനായി. മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്, അബ്ദുറഹ്മാന് രണ്ടത്താണി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, അഡ്വ.യു.എ ലത്തീഫ്, വല്ലാഞ്ചിറ മുഹമ്മദാലി, ടി.പി വിജയകുമാര്‍, പറമ്പന്‍ റഷീദ്, കണ്ണിയന്‍ അബൂബക്കര്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ടി.എം നാസര്‍, അഡ്വ. കെ.ഇ ജലീല്‍, ബിജു പയ്യനാട്, കെ.ടി അഷ്റഫ്, സബാഹ് പുല്പറ്റ, റഹ്മാന് പുല്പറ്റ, പ്രൊഫ. ഹരിപ്രിയ, വി.പി ഫിറോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."