കിലുക്കാംപെട്ടി അവധിക്കാല ക്യാംപ് ആരംഭിച്ചു
തൃക്കരിപ്പൂര്‍: ഫോക് ലാന്റ് തൃക്കരിപ്പൂര്‍, ഇടയിലെക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ,ഇന്‍ ടാക് കാസര്‍കോട് ചാപ്റ്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുള്ള അഞ്ചാമത് അവധിക്കാല ക്യാംപ് കിലുക്കാംപെട്ടി ഇടയിലെക്കാട്ടില്‍ കവ്വായിക്കായലോരത്ത് ആരംഭിച്ചു.
കൊച്ചി ലോക ധര്‍മി ഡയരക്ടറും ഫുള്‍ െ്രെബറ്റ് ഫെലോഷിപ്പ് ജേതാവുമായ പ്രൊഫ.ചന്ദ്രദാസ് ക്യാംപ് ഉദ്ഘാടനം ചെയ്തു.ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ.വി ജയരാജ് അധ്യക്ഷനായിരുന്നു.വി ശ്രീധരന്‍, എ അനില്‍കുമാര്‍, പി വി ഭാസ്‌കരന്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി വേണുഗോപാലന്‍ സ്വാഗതവും കെ സുരേശന്‍ നന്ദിയും പറഞ്ഞു.
കാവാലത്തിന്റെ തനത് നാടകവേദിയിലെ പ്രശസ്ത നാടക നടന്‍ ഗിരീഷ് സോപാനം(തിരുവനന്തപുരം) നാടകക്കളരി നിയന്ത്രിച്ചു.
കേരളത്തിലെ തനതു നാടകരംഗത്തിന്റെയും നാടോടി സംഗീതത്തിന്റെയും കുലപതിയായ കാവാലം നാരായണപ്പണിക്കരെ സ്മരിച്ചു കൊണ്ടുള്ള നാടകക്കളരിക്ക് ഊന്നല്‍ നല്‍കുന്നതാണ് ഇത്തവണത്തെകിലുക്കാംപെട്ടി. ഗിരീഷ് സോപാനത്തിനു പുറമെ അനില്‍ പഴവിള,രാമദാസ് സോപാനം, സുദര്‍ശന്‍, എം ടി അന്നൂര്‍, എം പി രാഘവന്‍, പ്രമോദ് അടുത്തില ,ആനന്ദ് പേക്കടം വരും ദിവസങ്ങളില്‍ കളരി ആശാന്‍മാരായി എത്തും.
20 ന് എം രാജ ഗോപാലന്‍ എം.എല്‍.എ കുട്ടികളുമായി സംവദിക്കാനെത്തും.21 ന് കാവാലം നാടകാവതരണം, കാവാലം കവിതാവതരണം എന്നിവയോടെ 55 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാംപ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."