പടന്നക്കാട് ബിവറേജ് വില്പനശാല സമരം 109 ാം ദിവസത്തിലേക്ക്
പടന്നക്കാട്: കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ബിവറേജസ് വില്പനശാല പടന്നക്കാട് മേല്‍പാലത്തിനു സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കു മാറ്റുന്നതിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരം 109 ാം ദിവസത്തിലേക്ക് കടന്നു.
ദിവസവും നൂറു കണക്കിനു സ്ത്രീകളും കുട്ടികളുമാണ് സമരപന്തലിലെത്തുന്നത്. പുരുഷന്മാരും വിവിധ സംഘടനകളും ഇവര്‍ക്കു പിന്തുണയുമായി രംഗത്തുണ്ട്. സമര സമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് മേഖലകമ്മിറ്റി തെരുവോര ചിത്രരചന സംഘടിപ്പിച്ചു.
ചിത്രരചന ആര്‍ടിസ്റ്റ് ടി.രാഘവന്മാസ്റ്റര് ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറര്‍ ജിജു പടന്നക്കാട് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വൈശാഖ് ശോഭനന് സ്വാഗതം പറഞ്ഞു. ബ്ലോക്ക് ജോ.സെക്രട്ടറി പ്രദീപന് മരക്കാപ്പ് , സമരസമിതി ചെയര്മാന് ടി.സത്യന്, സി.പി.ഐ.എം പടന്നക്കാട് ബ്രാഞ്ച് സെക്രട്ടറി ടി.കുമാരന് സംസാരിച്ചു. ദേശീയപാതയില്‍ നിന്നും 500 മീറ്റര്‍ അകലെ മാത്രമേ മദ്യശാലകള്‍ പാടുള്ളൂ എന്ന കോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇവിടെ മദ്യവില്പനശാല തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.
ദേശീയപാതയില്‍ നിന്ന് 480 മീറ്റര്‍ മാത്രം അകലെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ തന്നെ പടന്നക്കാട് കഞ്ചാവ് മാഫിയയുടെ പിടിയിലാണ്. ഇക്കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."