HOME
DETAILS
MAL
ദേശീയ സ്റ്റുഡന്റ്‌സ് ഒളിംപിക്‌സ്: കേരളത്തിന് സ്വര്‍ണം
backup
June 10 2019 | 21:06 PM
പഞ്ചാബ്: പഞ്ചാബിലെ ലൗലി പ്രൊഫഷനല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന സ്റ്റുഡന്റ്‌സ് ഒളിംപിക്‌സ് ദേശീയ യൂത്ത് ഹാന്‍ഡ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം ചാംപ്യന്‍ന്മാരായി. ഫൈനലില്‍ മധ്യ പ്രദേശിന്റെ 22 നെതിരേ 24 ഗോള്‍ നേടിക്കൊണ്ടാണ് കേരളം സ്വര്‍ണം നേടിയത്. കേരളത്തിനു വേണ്ടി ക്യാപ്റ്റന്‍ മുഹമ്മദ് നിഹാല്‍ 6 ഗോളും എം. സവിത് 7 ഗോളും കെ. മുബാറക് 5 ഗോളും നേടി.
ചാംപ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായി കേരളത്തിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് നിഹാലിനെ തിരഞ്ഞെടുത്തു.
വോളിബോള്‍ ഫൈനല്‍ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് ചാംപ്യന്‍മാരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."