ജില്ലയില്‍ 79.23 ശതമാനം വിജയം
ചെറുവത്തൂര്‍: എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ദുരിതങ്ങളെ തോല്‍പ്പിച്ച് അകക്കണ്ണിന്റെ വെളിച്ചത്തില്‍ പരീക്ഷ എഴുതിയ കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേവികിരണിനും കൂട്ടുകാരനായ കാര്‍ത്തികേയനും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം.
ദേവികിരണ്‍ 86 ശതമാനം മാര്‍ക്കോടെയും, കാര്‍ത്തികേയന്‍ 88 ശതമാനം മാര്‍ക്കോടെയുമാണ് ഉപരിപഠനത്തിനു അര്‍ഹത നേടിയത്. അന്ധ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കെതിരെ ഇവര്‍ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ഒരിക്കലും എഴുതാനോ പറഞ്ഞുകൊടുത്ത് സഹായികളെ കൊണ്ട് എഴുതിക്കാനോ കഴിയാത്ത ഗ്രാഫ് പോലുള്ള ചോദ്യങ്ങള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് തീരുമാനിച്ചത് ദേവികിരണ്‍, കാര്‍ത്തികേയന്‍, ഹക്കിം എന്നിവരുടെ പോരാട്ടത്തിലൂടെയായിരുന്നു. പത്താംതരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ദേവികിരണും, കാര്‍ത്തികേയനും ഉപരിപഠനത്തിനു ചേര്‍ന്നത്. എന്നാല്‍ കാഴ്ചയില്ലാത്തവര്‍ക്ക് നന്നായി പഠിക്കാനുള്ള പഠനസംവിധാനങ്ങള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലില്ല എന്നതു പഠനത്തെ പ്രതിസന്ധിയിലാക്കി.
സാമ്പത്തികശാസ്ത്രത്തിലെ ഗ്രാഫുകളും സാമൂഹ്യശാസ്ത്രത്തിലെ ഭൂപടങ്ങളുമെല്ലാം അകക്കണ്ണില്‍ വഴങ്ങില്ല എന്നതായിരുന്നു പ്രശ്‌നം. ഒന്നാം വര്‍ഷത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മാര്‍ക്ക് ഇവര്‍ക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.
എന്‍മകജെയിലെ ഈശ്വരനായ്ക്കിന്റെയും പുഷ്പലതയുടെയും മകനായ ദേവികിരണ്‍ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഗീത വേദിയില്‍ തിളങ്ങിയിരുന്നു.
ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ അന്ധവിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ 'സുപ്രഭാത'ത്തിലൂടെയാണു പുറംലോകമറിഞ്ഞത്. ഈ വാര്‍ത്തയായിരുന്നു പരീക്ഷയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തുണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."