പുതിയ കേരളത്തിനായി കൈകോര്‍ത്തു; കോഴിക്കോട് സമാഹരിച്ചത് 17 കോടി രൂപ
കോഴിക്കോട്: നവകേരളം പടുത്തുയര്‍ത്തുന്നതിനു കോഴിക്കോട് ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 16 കോടി കവിഞ്ഞു.
സെപ്റ്റംബര്‍ 11 മുതല്‍ ഇന്നലെ വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന കാംപയിനിന്റെ അവസാന ദിവസം കൊയിലാണ്ടിയില്‍ ലഭിച്ചത് 1,15,00600 രൂപയാണ്. ഇതോടെ ജില്ലയില്‍ വിഭവസമാഹരണത്തിലൂടെ ലഭിച്ച ആകെ തുക 16,64,44,240 രൂപയായി. സമാനതകളില്ലാത്ത ദുരന്തത്തെ നേരിട്ട കേരളത്തിന്റെ പുനരുജ്ജീവനം എളുപ്പമാക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കിയാണ് ജനകീയ കൂട്ടായ്മയിലൂടെ തുക സമാഹരിച്ചതെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു.
കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന വിഭവസമാഹാരണത്തിന്റെ സമാപനത്തിന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം.എല്‍.എമാരായ കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ, പന്തലായനി ബ്ലോക്ക് പഞ്ചായത്തത്ത് പ്രസിഡന്റ് കെ. ശോഭ, വടകര ആര്‍.ഡി.ഒ അബ്ദുറഹ്മാന്‍, കൊയിലാണ്ടി തഹസില്‍ദാര്‍ പി. പ്രേമന്‍ പങ്കെടുത്തു.
കൊയിലാണ്ടി നഗരസഭ തനത് ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപയും ചേമഞ്ചേരി പഞ്ചായത്ത്, മൂടാടി പഞ്ചായത്ത്, ചേമഞ്ചേരി ബേബി മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവര്‍ അഞ്ചു ലക്ഷം രൂപയും മന്ത്രിമാര്‍ക്ക് കൈമാറി. ദക്ഷിണ റെയില്‍വേ എംപ്ലോയിസ് അസോസിയേഷന്‍ (സി.ഐ.ടി.യു)- 382800, ജില്ലയിലെ കൈത്തറി വ്യവസായ സഹകരണ സംഘങ്ങള്‍- 530000, കൊയിലാണ്ടി ഹൃദയപൂര്‍വം സാംസ്‌കാരിക കൂട്ടായ്മ- 86500 എന്നിവരും വിഭവസമാഹരണത്തില്‍ പങ്കാളികളായി.
മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന വിഭവസമാഹരണത്തിന് ജില്ലയിലെ ക്യാംപുകളില്‍ നിന്നെല്ലാം ലഭിച്ചത് മികച്ച പ്രതികരണമാണ്. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക;
വടകര: 72,94,373, കുറ്റ്യാടി: 84,39,594, ഫറോക്ക്: 1,35,00,000, കോഴിക്കോട്: 2,74,00,000, താമരശ്ശേരി: 28,86,163, മുക്കം: 64,96,878, കലക്ടറേറ്റ്: 8,89,23,667, കൊയിലാണ്ടി: 1,15,66941 എന്നിങ്ങനെയാണ്. കൂടാതെ കലക്‌ട്രേറ്റില്‍ 7,81,72,861 രൂപയും വടകര താലൂക്കില്‍ 9300000, കോഴിക്കോട് താലൂക്കില്‍ 213301, താമരശ്ശേരി താലൂക്കില്‍ 230844, കൊയിലാണ്ടി താലൂക്കില്‍ 37,00000 രൂപയും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."