കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചുവരുത്തിയിട്ട് തള്ളിപ്പറയുന്നത് ഇരട്ടത്താപ്പ്: പി. ജെ ജോസഫ്
തൊടുപുഴ: കേന്ദ്ര അന്വേഷണ ഏജന്‍സികളെ കത്തെഴുതി ക്ഷണിച്ചുവരുത്തിയിട്ട് അന്വേഷണത്തില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ തള്ളിപ്പറയുന്നത് ഇരട്ടത്താപ്പാണന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ.
അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സത്യഗ്രഹം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികള്‍ പകപോക്കുന്നുവെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും ഇപ്പോള്‍ വിലപിക്കുന്നു.
ഏത് ഏജന്‍സിയും അന്വേഷിക്കട്ടെയെന്ന് പറഞ്ഞവര്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ രാഷ്ട്രീയ പകപോക്കലെന്ന് ആരോപിക്കുന്നു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും സംശയത്തിനതീതമായിരിക്കണം.
സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ തുടങ്ങി സര്‍ക്കാരിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അതീവ ഗൗരവതരമാണ്. കെ.എം മാണിയെ അധിക്ഷേപിച്ചവര്‍ക്കൊപ്പമാണ് ജോസ് കെ. മാണി പോയിരിക്കുന്നത്. പാപി ചെല്ലുന്നിടം പാതാളമെന്ന് മാത്രമേ പറയാനുള്ളൂ. ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിനെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ലെന്നും ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."