'ഞാന്‍ മന്ത്രിയല്ലേ, ഇന്ധനവില വര്‍ധന എന്നെ ബാധിച്ചിട്ടില്ല'; കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയില്‍ വിചിത്രവാദവുമായി കേന്ദ്ര സാമൂഹ്യനീതി മന്ത്രി രാംദാസ് അത്താവാലെ. താന്‍ മന്ത്രിയായതു കൊണ്ട് ഇന്ധനവില ബാധിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. കേന്ദ്രമന്ത്രിക്ക് ഇതിനായി ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് കാരണം പറഞ്ഞത്.
''ഞാന്‍ മന്ത്രിയായതു കൊണ്ട് ഇന്ധനവില വര്‍ധിക്കുന്നത് എന്റെ ബുദ്ധിമുട്ടിലാക്കുന്നില്ല. മന്ത്രിസ്ഥാനം പോയാല്‍ എന്നെ ബാധിച്ചേക്കും''- അത്താവാലെ പറഞ്ഞു.
ഇന്ധനവില വര്‍ധന കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധനവില വര്‍ധിക്കുന്നതു കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന കാര്യം മനസ്സിലാവുന്നുണ്ടെന്നും കുറയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയാണ് അത്താവാലെ. ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായാല്‍ ഇന്ധനവില കുറയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."