കൊവിഡ്: ഹോമിയോപ്പതി ബദല്‍ രേഖ പ്രകാശനം ചെയ്തു
കൊച്ചി: കൊവിഡ് വ്യാപനം ഗുരുതരമാകുന്ന സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ ഹോമിയോപ്പതി അടിസ്ഥാനമാക്കിയുള്ള ബദല്‍ രേഖയുമായി ആരോഗ്യവിദഗ്ധര്‍.
കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതെയും എളുപ്പത്തിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങളടങ്ങിയ കൊച്ചിന്‍ ഡിക്ലറേഷന്‍ ഹോമിയോപ്പതി ബദല്‍ രേഖയുടെ പ്രകാശനം എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് സെക്രട്ടറി പി. ശശികാന്ത് നിര്‍വഹിച്ചു. ഹോമിയോ പ്രതിരോധ മരുന്നു വിതരണം സമ്പൂര്‍ണമായി നടപ്പിലാക്കുകയും ടെസ്റ്റ് നടത്തി കൊവിഡ് നിര്‍ണയം നടത്തുന്ന രീതി ഒഴിവാക്കുകയും വേണം.
പ്രകടമായ രോഗലക്ഷണമുള്ളവര്‍ക്കു മാത്രം ഹോമിയോപ്പതി ചികിത്സ നല്‍കണമെന്നും ബദല്‍ രേഖയില്‍ വ്യക്തമാക്കുന്നു. പാര്‍ശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്ന് പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പൗരര്‍ക്കും സുരക്ഷിതമായി നല്‍കാന്‍ കഴിയുമെന്നും ആരോഗ്യ വിഷയങ്ങളില്‍ ഭരണകൂടം സ്വീകരിക്കുന്ന ഉപദേശങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഭരണനേതൃത്വങ്ങള്‍ക്കുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഡോ. പ്രവീണ്‍ ധര്‍മരത്‌നം, ഡോ. ജെയിംസ് മണിത്തോട്ടം, എ. സലാഹുദീന്‍, ജോസി മാത്യു, അബ്ദുല്‍ ഹനീസ്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."