ഭൂരഹിത പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി: അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വിലയ്ക്ക് വാങ്ങി ആദിവാസി പുനരധിവാസ വികസനമിഷന്‍ മുഖേന നല്‍കുന്നതിന് അര്‍ഹരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഭൂഹരിതരായ പട്ടികവര്‍ഗ്ഗക്കാര്‍ ആയിരിക്കണം. ഭൂമിയില്ലാത്ത കുടുംബമാണെന്ന് ഗ്രാമസഭ, ഊരുകൂട്ടം, പട്ടികവര്‍ഗ്ഗ വികസനവകുപ്പ്, റവന്യൂ അധികാരികള്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തണം. അപേക്ഷകനോ കുടുംബാംഗങ്ങള്‍ക്കോ പാരമ്പര്യമായി ഭൂമി ലഭിക്കാനുള്ള അര്‍ഹതയോ സധ്യതയോ ഇല്ലാത്തതായിരിക്കണം. ലാന്റ് ബാങ്ക് സമ്പ്രദായത്തിലൂടെ ഭൂമി വിതരണം നടത്തപ്പെടുന്ന പദ്ധതി ആയതിനാല്‍ ജില്ലയില്‍ എവിടെ ഭൂമി ലഭിച്ചാലും അവിടെ വീട് വച്ച് സ്ഥിരമായി താമസം മാറാന്‍ സമ്മതമായിരിക്കണം.
യോഗ്യരായ അപേക്ഷകര്‍ നിശ്ചിത അപേക്ഷാഫോമില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിലോ സമര്‍പ്പിക്കണം. അപേക്ഷാഫോം എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ഐ.റ്റി.ഡി.പി ഓഫീസിലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഒന്നിന് വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222399 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."