മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ ബിനാമിയായി: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ ബിനാമിയായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്റെ വഞ്ചനാദിന സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നടത്തിയ കോടികളുടെ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ്. അപ്പോള്‍ ശിവശങ്കര്‍ ആരുടെ ബിനാമിയാണ്? ഡി.ജി.പി ലോക്നാഥ് ബെഹ്റ ഡയരക്ടര്‍ ജനറല്‍ ഓഫ് പര്‍ച്ചേസ് ആയി മാറിയിരിക്കുകയാണ്. പിണറായി വിജയന് പറയുന്ന എന്ത് കൊള്ളരുതായ്മയും തരംതാണ പണിയും ചെയ്യുന്ന ബെഹ്റ നാളെ ഇതിനൊക്കെ കണക്കുപറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."