HOME
DETAILS

പി.എസ്.സി: ഹൈസ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് നീളുന്നു

  
backup
November 02, 2020 | 1:55 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af


കോഴിക്കോട്: ഹൈസ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികളുടെ പി.എസ്.സി പരീക്ഷയ്ക്കുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. എല്‍.പി, യു.പി അധ്യാപക പരീക്ഷ നവംബറില്‍ നടക്കാനിരിക്കെയാണ് ഹൈസ്‌കൂള്‍ അധ്യാപകരാകാനുള്ള ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് തുടരുന്നത്. 2012ലാണ് എച്ച്.എസ്.എ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അവസാനത്തെ വിജ്ഞാപനമുണ്ടായത്.
2017ലാണ് ഇതിന്റെ റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. 2020 ഏപ്രില്‍ മാസത്തോടെ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. സംസ്ഥാനത്ത് ഹൈസ്‌കൂള്‍ അധ്യാപക ഒഴിവുകള്‍ ഏറെയുണ്ടായിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എച്ച്.എസ്.എയുടെ വിവിധ വിഷയങ്ങളിലുള്ള എല്ലാ ലിസ്റ്റുകളുടെയും കാലാവധി കഴിഞ്ഞിട്ട് ഒരുവര്‍ഷത്തോട് അടുക്കുകയാണ്. വിജ്ഞാപനവും പരീക്ഷയും നടത്തുന്നത് നീട്ടിക്കൊണ്ടുപോകുമ്പോള്‍ വര്‍ഷങ്ങളോളം അധ്വാനിച്ച് പഠിച്ച യുവാക്കളുടെ ജീവിതമാണ് വൃഥാവിലാവുന്നത്.
പലര്‍ക്കും പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞുപോകുന്ന അവസ്ഥയുമുണ്ട്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും മറ്റും ജോലിചെയ്ത് നാളുകള്‍ നീക്കിയ അധ്യാപക ഉദ്യോഗാര്‍ഥികളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ഗസ്റ്റ് അധ്യാപക നിയമനത്തില്‍പോലും ഇത്തരക്കാര്‍ക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല. ചിലയിടങ്ങളില്‍ ഗസ്റ്റ് അധ്യാപകരായി നിയമിതരായവര്‍ കാലാകാലം തുടരുന്ന അവസ്ഥയുമുണ്ട്. ഗസ്റ്റ് അധ്യാപക നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ പരിഗണിക്കണമെന്ന നിര്‍ദേശം പലപ്പോഴും പാലിക്കാറില്ല.
മൂന്നുവര്‍ഷം മാത്രമാണ് പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി. ഒരു തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനുമുന്‍പ് പുതിയ അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തുകയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് പി.എസ്.സി ചട്ടം. ഇത് പാലിക്കാതെയാണ് പി.എസ്.സി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

Kerala
  •  8 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  8 days ago
No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  8 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  8 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇ ഉള്‍പ്പടെ ആഗോളതലത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  8 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  8 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  8 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  8 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  9 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  9 days ago