HOME
DETAILS

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

  
July 19, 2026 | 5:00 AM

elderly-mother-assaulted-hand-fractured-son-arrested-kerala

വാടാനപ്പള്ളി : വയോധികയായ അമ്മയെ ക്രൂരമായി ആക്രമിച്ച് ഇടത് കൈ തല്ലിയൊടിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ചേറ്റുവ ഏങ്ങണ്ടിയൂര്‍ സ്വദേശിനി തുളസി (71)യെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍ മനോജിനെ (46) വാടാനപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു.

ഈമാസം ആറിന് രാത്രി 10നായിരുന്നു സംഭവം. പ്രതിയുടെ കുടുംബത്തിലുണ്ടായ ദുരിതങ്ങള്‍ക്ക് കാരണം തന്റെ അമ്മ മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചേറ്റുവയിലുള്ള തറവാട് വീട്ടില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന തുളസിയെ പ്രതി ബലം പ്രയോഗിച്ച് താഴെയിടുകയും കൈകള്‍ കൊണ്ട് മര്‍ദിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കൂടാതെ ഇടത് കൈ പിടിച്ച് തിരിച്ച് ഒടിക്കുകയും അരയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.

മനോജ് 2025 ല്‍ വീട്ടില്‍ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2024ല്‍ വാര്‍ഡ് മെംബറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്. വാടാനപ്പള്ളി പൊലിസ് സ്റ്റേഷന്‍ എസ്.ഐ ലാല്‍സന്‍, എ.എസ്.ഐ കാജാ ഹുസൈന്‍, ഗ്രേഡ് സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ മഹേഷ്, സിവില്‍ പൊലിസ് ഓഫിസര്‍ റിഷാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

A 71-year-old woman was allegedly subjected to a brutal assault by her son, leaving her with a fractured hand. The elderly victim was admitted for medical treatment after the attack. Following a complaint, police arrested the accused and registered a case. Authorities are investigating the incident, which has drawn attention to the issue of violence against senior citizens within families.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  11 hours ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  11 hours ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  11 hours ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  12 hours ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  13 hours ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  13 hours ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  13 hours ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  13 hours ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  15 hours ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  15 hours ago