HOME
DETAILS
MAL
വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ
July 19, 2026 | 6:05 AM
തൃശ്ശൂർ : നഹ്ജുർറശാദ് ഇസ്‌ലാമിക് കോളേജ് ട്രസ്റ്റ് ചെയർമാനായി വി. എ ഹസ്സൻ അഹ്‌മദ് (ഫ്ലോറ ഗ്രൂപ്പ്) തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാപനത്തിൻ്റെ ചെയർമാനായിരുന്ന ടി.എം ഹൈദർ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് അദ്ദേഹം നിയുക്തനായത്.
ഡോ. പി മുഹമ്മദ് ഖാസിം (എം.ഡി അൽ ശിഫ ഗ്രൂപ്പ് ), ഇ.പി മൂസ ഹാജി എന്നിവർ വൈസ് ചെയർമാൻമാരും, പി.ഐ സഫറലി ഇസ്‌മായിൽ മാനേജിംഗ് ട്രസ്റ്റിയും പി.ബി അബ്ദുൽ ജബ്ബാർ (എം.ഡി. ഹോട്ട് പാക്ക്), എ.കെ മൻസൂർ (എം.ഡി. ചിക്കിംഗ്), കരീം ടി. അബ്ദുല്ല, അബ്ദുർറഹ്മാൻ ഹാജി പെരിങ്ങോട്ടുകര, മുഹമ്മദ് ശാഫി ഹുദവി, അൻവർ മുഹിയുദ്ദീൻ ഹുദവി എന്നിവർ അംഗങ്ങളുമാണ്. തൃശൂരിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ ഡോ. പി മുഹമ്മദ് ഖാസിം അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."