ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ
ചേളാരി (മലപ്പുറം): സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പദ്ധതി ഓപറേഷന്‍ തൂഫാന്റെ ഭാഗമായി സമസ്ത കേരള ഇസ്‍ലാംമത വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിക്കുന്ന സ്പെഷല്‍ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. വൈകിട്ട് നാലിന് വിഴിഞ്ഞം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നടക്കുന്ന ചടങ്ങിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‍ലായാര്‍ അധ്യക്ഷനാവും. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ നീണ്ടുനിൽക്കുന്ന കാംപയിന്റെ ഉദ്ഘാടന ചടങ്ങിൽ ആയിരങ്ങള്‍ അണി ചേരും. അഡ്വ. എം. വിന്‍സെന്റ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പിക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍, ജനപ്രതിനിധികള്‍, പൊലിസ് മേധാവികള്‍, മഹല്ല്, മദ്റസ ഭാരവാഹികള്‍, പൗരപ്രമുഖര്‍ സംബന്ധിക്കും.കാംപയിന്റെ ഭാഗമായി പതിനൊന്നായിരത്തോളം വരുന്ന മദ്റസകളിലും മറ്റു സ്ഥാപനങ്ങളിലും ഈ മാസം 25ന് നടക്കുന്ന സ്പെഷല്‍ അസംബ്ലിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. തൂഫാന്റെ എംബ്ലം ചാര്‍ത്തി പ്രത്യേകം ജഴ്സി അണിഞ്ഞ ആയിരത്തോളം വിദ്യാര്‍ഥികള്‍ അസംബ്ലിയില്‍ അണി ചേരും.
The state-level inauguration of the special campaign organized by the Samastha Kerala Islam Matha Vidyabhyasa Board, as part of the State Home Department's anti-drug initiative 'Operation Toofan', will be performed tomorrow in Thiruvananthapuram by Minister Ramesh Chennithala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."