HOME
DETAILS
MAL
കെ.എം.സി.ടി പോളിയിലെ പ്രശ്നം പരിഹരിക്കണമെന്ന് വിദ്യാര്‍ഥികള്‍
backup
July 26 2016 | 00:07 AM
മലപ്പുറം: കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക്കിലെ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അധിക ഫീസ് ഈടാക്കുന്നുവെന്നതിനെ ചൊല്ലിയാണ് ഇവിടെ വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. രക്ഷാകര്‍തൃ യോഗം വിളിച്ച് 17നുള്ളില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാമെന്ന ഉറപ്പ് സ്ഥാപന അധികൃതര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 18ന് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. തുടര്‍ന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയും കോളജ് അനിശ്ചിതമായി അടക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ വിഷ്ണു, കെ. ആര്‍ദ്ര, എ.കെ റംജീഷ്, പി.എസ് സുദര്‍ശ്, എം.പി നിസാമുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."